ടാർഗറ്റ് 9 കോടി രൂപയാണെന്നും 93 ഡിപ്പോകളിൽ നിന്നും 85% ഡിപ്പോകൾ എത്തിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രികെ ബി ഗണേഷ് കുമാർ പറഞ്ഞു. അതിനായി ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകുമെന്നും മന്ത്രി പറഞ്ഞു. ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചിട്ട് ഉണ്ട്. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം കോഴിക്കോട് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവത്തിൽ അപകടം ഡ്രൈവറുടെ കുഴപ്പമല്ലെന്നും അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചുവെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി വിശദീകരിച്ചു.
85% ഡിപ്പോകൾ ലാഭകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ
