വയനാട് ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റങ്ങളാണെന്നും, ദുരന്തത്തിന്‍റെ ഇരകൾ അനധികൃത കയ്യേറ്റക്കാരാണെന്നുമുള്ള രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന് മന്ത്രി എ കെ ശശീന്ദ്രൻ കത്തയച്ചു. ദുരന്തത്തിന്‍റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴയാണ് ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശത്തെ ഉരുൾപൊട്ടലിന് കാരണമായത്. ഈ പ്രദേശം ദുരന്തസാധ്യതാ മേഖലയിൽ ഉൾപ്പെടുന്നുമില്ല. ദുരന്തസ്ഥലത്ത് നിന്നും 10 കിലോമീറ്ററിലേറെ ദൂരെയാണ് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ദുരന്തകാരണം അനധികൃത ഖനനമാണെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ ഇത് നിരാകരിക്കുകയാണെന്നും മന്ത്രി കത്തിൽ പറയുന്നു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan