കിയയുടെ മിഡ് സൈസ് എസ്‌യുവി സെല്‍റ്റോസ് സ്വന്തമാക്കി മിനി സ്‌ക്രീന്‍ നടി വരദ. കിയയുടെ വിതരണക്കാരായ ഇന്‍ജിയോണ്‍ കിയയില്‍ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കിയ സെല്‍റ്റോസിന്റെ ആദ്യ തലമുറയാണ് വരദയുടെ പുതിയ വാഹനം. പെട്രോള്‍, ഡീസല്‍ മോഡലുകളുള്ള വാഹനത്തിന്റെ ഏതു പതിപ്പാണ് വരദ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് കിയ പുതിയ സെല്‍റ്റോസിനെ വിപണിയിലെത്തിക്കുന്നത്. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെല്‍റ്റോസിന്റെ വില. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനുകളില്‍ ഓട്ടമാറ്റിക് മാനുവല്‍ വകഭേദങ്ങളില്‍ വാഹനം ലഭിക്കും. 1.5 ലീറ്റര്‍ പെട്രോള്‍ പതിപ്പിന് 10.89 ലക്ഷം രൂപ മുതല്‍ 16.59 ലക്ഷം രൂപ വരെയും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിന് 14.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും 1.5 ലീറ്റര്‍ ഡീസല്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയുമാണ് വില.