വിജയദശമിയായ ഇന്ന് ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍. ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്തു കേന്ദ്രങ്ങളിലും വന്‍ തിരക്കായിരുന്നു. തിരൂര്‍ തുഞ്ചന്‍ പറമ്പിലും തിരുവുള്ളക്കാവിലും പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും അടക്കം അനേകായിരങ്ങള്‍ ഹരിശ്രീ കുറിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തെന്ന സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ ചാത്തന്‍ മരുന്ന് വിതരണം ചെയതത്ുഞെട്ടിക്കുന്ന സംഭവമാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
പോലീസ് വിജിലന്‍സ് വിഭാഗത്തില്‍ പോലീസുകാരുടെ എണ്ണം ഇരട്ടിയാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. കേസുകളുടെ എണ്ണം കൂടിതിനാല്‍ അംഗങ്ങളുടെ എണ്ണം 500 ല്‍ നിന്ന് 1000 ആക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വയനാട്ടില്‍ വന്യജീവികളുണ്ടാക്കുന്ന കൃഷിനാശം തടയാന്‍ കൃഷി വകുപ്പ് വനം വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. ഇതിനായി 3 കോടി 88 ലക്ഷം രൂപ ചെലവാക്കുമെന്ന് കൃഷിവകുപ്പ് അറിയിച്ചു.
കോഴിക്കോട് കുറ്റ്യാടിയില്‍ ആത്മഹത്യ ചെയ്ത പൊലീസുകാരന്‍ സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കോഴിക്കോട് വടകര മടപ്പള്ളി ദേശീയ പാതയില്‍ വാന്‍ മറിഞ്ഞ് അറുപതുകാരി മരിച്ചു. സാലിയ ( 60) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.
ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനപകടത്തില്‍ വയനാട് മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്ലി സാബു (24) മരിച്ചു.
കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധെേയറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.
തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് ഏഴു മരണം. കൃഷ്ണഗിരി ദേശീയ പാതയില്‍ തിരുവണ്ണാമലയിലാണ് അപകടമുണ്ടായത്. ബംഗ്ലൂരുവിലേക്കു പോകുകയായിരുന്ന ആസാം സ്വദേശികള്‍ സഞ്ചരിച്ച കാറും തമിഴ്‌നാട് സര്‍ക്കാരിന്റെ ബസും തമ്മിലാണു കൂട്ടിയിടിച്ചത്. മരിച്ചവരില്‍ ആറു പേര്‍ ആസാം സ്വദേശികളാണ്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 47 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളുമായി ഒരാള്‍ പിടിയില്‍.
മധ്യപ്രദേശില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ആറു ബിജെപി നേതാക്കള്‍ രാജിവച്ചു. 20 ലധികം സീറ്റുകളില്‍ തര്‍ക്കം തുടരുന്നുണ്ട്.
അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22 ന് തുറക്കുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളില്‍ വിവേചനങ്ങളുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഹമൂണ്‍’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. ഒഡീഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം.
ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചു. ഇസ്രയേല്‍ സൈന്യം തടവറയില്‍ പീഡിപ്പിച്ചു കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം. ഉമറിനെയും മകനെയും ഒക്ടോബര്‍ ഒന്‍പതിനാണ് ഇസ്രയേല്‍ സൈന്യം പിടികൂടിയത്.