ഉമ്മന്‍ചാണ്ടിയുടെ മൃതദേഹ0 വഹിച്ചുള്ള വിലാപയാത്രയില്‍ അണിചേരുന്നത് ആയിരങ്ങള്‍. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര ഇടക്കിടെ വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കരികില്‍ നിര്‍ത്തി അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം നല്‍കുന്നുണ്ട്. ആയിരങ്ങളാണ് ബാഷ്പാഞ്ജലികളുമായി എത്തുന്നത്. ഇതുമൂലം വിലാപയാത്ര മന്ദഗതിയിലാണ് കോട്ടയത്തെ തിരുനക്കര മൈതാനത്ത് എത്താന്‍ വളരെ വൈകും. വിലാപയാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിട്ടത് മൂന്നര മണിക്കൂറുകൊണ്ടാണ്.
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന കോട്ടയം തിരുനക്കര മൈതാനിയില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍. 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മൈതാനിയില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. അന്ത്യോപചാരം അര്‍പ്പിച്ച് സ്ഥലംവിടണമെന്ന് പൊലീസ് അറിയിച്ചു. പൊതുദര്‍ശനതിന് ക്യു ഏര്‍പ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. ഉച്ചയ്ക്കുശേഷം കോട്ടയം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധിയാണ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യോപചാരമേകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കോട്ടയത്ത് എത്തും. ഉച്ചയ്ക്കു രണ്ടിനാണു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുക. ബംഗളൂരുവില്‍ സോണിയാഗാന്ധിക്കും മല്ലികാര്‍ജുന ഖര്‍ഗെയ്ക്കുമൊപ്പം രാഹുല്‍ അന്ത്യോപചാരം അര്‍പ്പിച്ചതായിരുന്നു.
അബ്ദുള്‍ നാസര്‍ മദനി നാളെ നാട്ടിലേക്ക്. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കിയതനുസരിച്ച് വിചാരണക്കോടതി നാട്ടിലേക്കു പോകാന്‍ അനുമതി നല്‍കി. നാളെ രാവിലെ ഒമ്പതനു ബെംഗളുരുവില്‍നിന്നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തും. അവിടെ നിന്ന് കാര്‍ മാര്‍ഗം അന്‍വാര്‍ശേരിക്കപ പോകും..
പേയിളകിയ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിനു സമീപം പേപ്പട്ടി കടിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തെങ്കിലും പിന്നീട് കാല്‍ മുഴുവന്‍ പൊള്ളലേറ്റ നിലയിലായി. ആരോഗ്യാവസ്ഥ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാല്‍ മുറിച്ചുമാറ്റിയിരുന്നു.
ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21 -ാം വാര്‍ഡില്‍ കരിയില്‍ വീട്ടില്‍ വിനു (വിമല്‍ ചെറിയാന്‍-22) ആണ് പിടിയിലായത്.
പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്നു പേര് നല്‍കിയതിനെ പരിഹസിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ഹിമന്ദ പറഞ്ഞു. ട്വിറ്റര്‍ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി. കൊളോണിയല്‍ ചിന്താഗതയില്‍ നിന്ന് മോചിതരാകണം. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് പറഞ്ഞാല്‍ മതിയെന്ന് ജയ്‌റാം രമേശ് തിരിച്ചടിച്ചു. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ ലേബലിലാണ് ഉലകം ചുറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളുരുവില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ചംഗ തീവ്രവാദസംഘത്തെ അറസ്റ്റ് ചെയ്തു. സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുല്‍ത്താന്‍പാളയയിലെ ഒരു വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ബെംഗളുരു സെന്‍ട്രല്‍ ജയിലില്‍ ഇവരെ തീവ്രവാദപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസീറാണെന്നാണു റിപ്പോര്‍ട്ട്.
പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ കാമുകനെ തേടി മക്കളുമായി അനധികൃതമായി എത്തിയ പാക് വനിതയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളെന്ന് പാക്കിസ്ഥാനിലെ ഭര്‍ത്താവ്. സീമ പബ്ജി എന്ന യുവതി വേറേയും നിരവധി ആളുകളുമായി ബന്ധപ്പെട്ടിരുന്നതായാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പറയുന്നത്. സീമയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.
അപകട പരമ്പരകള്‍ തുടരുന്ന ബെംഗളൂരു- മൈസൂര്‍ എക്സ്പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ എന്‍എച്ച്എഐ വിദഗ്ധ സമിതിയെ നിയോഗിച്ചു. നാളെത്തന്നെ പഠനം പൂര്‍ത്തിയാക്കി 10 ദിവസത്തിനകം കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ടിബറ്റിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കു സമീപം യാര്‍ലുങ്- സാങ്‌പോ നദിയുടെ (ഇന്ത്യയില്‍ ബ്രഹ്‌മപുത്ര) താഴ്ന്ന ഭാഗത്ത് ചൈന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കനൊരുങ്ങുന്നു. 60 ജിഗാവാട്ട് ആസൂത്രിത ശേഷിയുള്ള ചൈനയുടെ മെഗാ പ്രോജക്റ്റായിരിക്കും.