19 വര്‍ഷങ്ങള്‍ക്കു ശേഷം മീര ജാസ്മിനും മാധവനും വീണ്ടും ഒന്നിക്കുന്നു. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം ഈ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ ‘റണ്‍’, ആയുധ എഴുത്ത് (2004) എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റി’ല്‍ നയന്‍താരയും സിദ്ധാര്‍ഥും കാളി വെങ്കട്ടും അഭിനയിക്കുന്നുണ്ട്. ഗായിക ശക്തിശ്രീ ഗോപാലന്‍ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. ഒരിടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. 2014ല്‍ പുറത്തിറങ്ങിയ വിംഗ്യാനിയാണ് മീര അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീന്‍ എലിസബത്ത്’ ആണ് മലയാളത്തില്‍ മീരയുടെ പുതിയ ചിത്രം.