തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരന്‍ നിഹാൽ നൗഷാദ് മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്.
സംസ്ഥാനത്ത് തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരന്‍ മരണമടഞ്ഞ സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് എംബി രാജേഷ്
