കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും മേയ് മാസത്തെ ശമ്പളം മേയ് 31-ാം തീയതി വിതരണം ചെയ്തുകഴിഞ്ഞുവെന്ന് മാനേജ്മെന്റ് അറിയിച്ചു. തുടർച്ചയായി പത്താമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ശമ്പള ഇനത്തിനായുള്ള 74.64 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു.
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും മേയ് മാസത്തെ ശമ്പളം 31നു തന്നെ വിതരണം ചെയ്തു
