വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ലിയോ’യുടെ തീപ്പൊരി ട്രെയിലര്‍ എത്തി. ദളപതിയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം ആളുകളാണ്. ലിയോ ദാസ് എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ആന്റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നിവരായി സഞ്ജയ് ദത്തും അര്‍ജുനും വരുന്നു. സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. കേരളത്തില്‍ ഇതുവരെ കാണാത്ത തിയറ്റര്‍ റിലീസും പ്രൊമോഷന് പരിപാടികളുമാണ് ഒക്ടോബര്‍ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്. ദളപതി വിജയ്യോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്.
വിജയ്ക്കൊപ്പം ‘ലിയോ’ ട്രെയിലറില്‍ തിളങ്ങി മാത്യുവും
