‘നെയ്മര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മികച്ചൊരു ഫ്രെണ്ട്ഷിപ്പ് എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മാത്യു, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 12ന് തിയറ്ററില്‍ എത്തും. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതനായ സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയരാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം ശക്തമായൊരു ക്യാരക്ടറുമായി തമിഴ് നടന്‍ യോഗ് ജാപ്പിയും ചേരുന്നുണ്ട്. കുട്ടികളെ രസിപ്പിക്കുന്ന നായിക്കുട്ടിയുടെ കുസൃതികളും കളികളും കൗമാരത്തിന്റെ പ്രണയവും മാസ്സ് ആക്ഷന്‍ രംഗങ്ങളും എല്ലാം നിറഞ്ഞ ഒരു സിനിമയുമായാണ് ഇത്തവണ ഹിറ്റ് കോമ്പോ മാത്യുവും നസ്ലിനും വരുന്നത്. മലയാളം – തമിഴ് പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചിരിക്കുന്നത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്. സംഗീതം ഷാന്‍ റഹ്മാനും ബിജിഎം ഗോപി സുന്ദറും നിര്‍വഹിച്ചിരിക്കുന്നു.