മാരുതി സുസുക്കി ഇന്ത്യ ഈ മാസം ആദ്യമായി അതിന്റെ ഏറ്റവും വിലകൂടിയതും ആഡംബരവുമായ 7 സീറ്റര്‍ എംപിവി ഇന്‍വിക്ടോയ്ക്ക് കിഴിവ് നല്‍കുന്നു. 30,000 രൂപ വരെ ക്യാഷ് കിഴിവും കൂടാതെ 25,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ പഴയ എര്‍ട്ടിഗ, എക്‌സ്എല്‍6 അല്ലെങ്കില്‍ ടൂര്‍ എം എന്നിവയില്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് എക്സ്ചേഞ്ച് ആനുകൂല്യം ലഭിക്കൂ. ഒക്ടോബര്‍ 12 വരെ അതായത് ദസറ വരെ ഈ കിഴിവിന്റെ പ്രയോജനം ലഭിക്കും. 25.21 ലക്ഷം മുതല്‍ 28.92 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. മാരുതി ഇന്‍വിക്ടോയ്ക്ക് ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റമുള്ള 2.0 ലിറ്റര്‍ ടിഎന്‍ജിഎ എഞ്ചിന്‍ ലഭിക്കും. ഇസിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 183 എച്ച്പി പവറും 1250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കാറിന് 9.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഒരു ലിറ്റര്‍ പെട്രോളില്‍ അതിന്റെ മൈലേജ് 23.24 കിലോമീറ്റര്‍ വരെയാണ്.