സ്ത്രീയുടെ സാമൂഹികമായ മുന്നേറ്റങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിലും വീടെന്ന ചട്ടക്കൂടിനുള്ളില്‍ പലപ്പോഴും അവര്‍ നേരിടേണ്ടി വരുന്ന അപചയത്തിലേക്ക് ഈ നോവല്‍ വിരല്‍ ചൂണ്ടുന്നു. പുരുഷന്റെ വഴിവിട്ടുള്ള പെരുമാറ്റരീതികളും മദ്യപാനവും മൂലം ജീവിതതാളം തെറ്റിയ കുടുംബാവസ്ഥകള്‍ അന്നും ഇന്നും നിരവധിയാണ്. സമൂഹത്തിന്റെ ഗൗരവപരമായ പരിചിന്തനത്തിലേക്കാണ് എഴുത്തുകാരന്‍ കഥ പറഞ്ഞുനിര്‍ത്തുന്നത്. തുല്യതാവബോധത്തെ രേഖകളിലും സംഭാഷണങ്ങളിലും ഒതുക്കുന്ന പൊതുസാമൂഹിക ചിന്താഗതിക്ക് മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നൊരു സൂചന കൂടി ഈ കഥ മുന്നോട്ടു വെയ്ക്കുന്നു. ‘മറിയം ഉലഹന്നാന്‍’. ഫാ ഫ്രാന്‍സിസ് ആലപ്പാട്ട്. ഗ്രീന്‍ ബുക്‌സ്. വില 110 രൂപ.