ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട ജാതി-ഗോത്ര-ലിംഗ ന്യൂനപക്ഷങ്ങള്‍ അടങ്ങിയ അതിമര്ദ്ദിതരുടെ ആക്ഷേപങ്ങള്‍ കേട്ട് പരിഹാരം തേടേണ്ട രാഷ്ട്രീയ ഇടത്തിന്റെ പേരാണ് ജനാധിപത്യം. അധികാര ഘടനകള്‍ ജനങ്ങള്‍ക്കെതിരേ തുടര്‍ന്നു പോരുന്ന കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്നിടത്താണ് രാഷ്ട്രീയം രൂപപ്പെടുന്നത്. ജനാധിപത്യ സമന്വയത്തിന്റെ ഇരകളായി പുറത്തു തള്ളപ്പെട്ട അപരജീവിതങ്ങളോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുകയും സമൂഹത്തിലെ അധികാരരേഖയ്ക്കു താഴെ കഷ്ടിച്ചു ജീവിതം കഴിച്ചുകൂട്ടുന്ന വരോട് സഭ ഉള്‍പ്പെടെയുള്ള അധികാര ഘടനകള്‍ തുടര്‍ന്നുപോരുന്ന കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന രാഷ്ട്രീയ കവിതകളുടെ സമാഹാരമാണ് ‘മറിയാമ്മേ നിന്റെ കദനം’. സജിന്‍ പി.ജെ. ഡിസി ബുക്സ്. വില 171 രൂപ.
മറിയാമ്മേ നിന്റെ കദനം
