നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ്ങിനിടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. സുക്മ തോണ്ടമാര്‍കയില്‍ സ്ഫോടനത്തില്‍ സി.ആര്‍.പി.എഫ് ജവാന് പരുക്കേറ്റു. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന മിസോറമിലും പോളിങ് തുടങ്ങി.