മധു കൊലക്കേസിൽ പ്രതികൾക്കെതിരെ നരഹത്യാകുറ്റം. പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി. രണ്ട് പ്രതികളെ വെറുതെ വിട്ടു, കുറ്റക്കാർക്കുള്ള ശിക്ഷ നാളെ വിധിക്കും നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ടു. വിധിയിൽ സന്തോഷമെന്ന് മധുവിന്റെ അമ്മയും സഹോദരിയും പറഞ്ഞു.
മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ച ഹുസൈൻ മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടി. ഇതോടെ മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.