സാന്ത്വനം പരമ്പരയിലെ പ്രിയ കഥാപാത്രങ്ങളായ കണ്ണനും അച്ചുവും ഒന്നിക്കുന്ന ഷോര്‍ട്ട് ഫിലിം ‘മനസ്സമ്മത’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജുഷ മാര്‍ട്ടിനും അച്ചു സുഗന്ധും പ്രധാന വേഷത്തിലെത്തുന്ന ഷോര്‍ട്ട്ഫിലിം കഥയെഴുതി സംവിധാനം ചെയ്യുന്നത് ബിപിന്‍ മേലേക്കൂറ്റാണ്. നര്‍മ്മത്തില്‍ ചാലിച്ച മുഹൂര്‍ത്തങ്ങളും, പ്രണയവും അടങ്ങുന്ന ഒരു ഫീല്‍ഗുഡ് എന്റര്‍ടെയിനറാണ് മനസ്സമ്മതം. പോസ്റ്ററിന്റെ കൂടെ പങ്കുവച്ചിരിക്കുന്ന വാക്കുകള്‍, ‘നോ വയലന്‍സ്, നോ ക്രൈം, ലൗ ആന്‍ഡ് ലൗ ഓണ്‍ലി’ എന്നാണ്. ഒരു യുവാവിന് നേഴ്സിനോട് തോന്നുന്ന പ്രണയവും അതിന്റെ വളര്‍ച്ചയും മറ്റുമാണ് ചിത്രം പറയുക. ചിത്രത്തിന്റെ സ്‌ക്രീന്‍ കഥയെ വെല്ലുന്നതാണ് ചിത്രത്തിന്റെ പിന്നണി കഥ. സിനിമാ മോഹവുമായി നടന്ന പത്തനംതിട്ടക്കാരനായ ബിപിന്‍, വീട്ടിലെ സാഹചര്യം മാനിച്ചാണ് സ്വപ്നങ്ങളെല്ലാം മനസ്സിലൊതുക്കി അയര്‍ലന്‍ഡിലേക്ക് വിമാനം കയറുന്നത്. നാട്ടിലൊരു ചിത്രം ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇരുപത് ദിവസത്തെ ലീവെടുത്ത് നാട്ടിലെത്തി വര്‍ക്ക് പൂര്‍ത്തിയാക്കി ബിപിന്‍ മടങ്ങിയത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.