പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത ബൈജു. ഡ്രാഗണ്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് വന്‍ താരോദയമായി മാറിയ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ചിത്രത്തിലാണ് മമിത നായിക ആകുന്നത്. ‘ഡ്യൂഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. റിലീസ് ചെയ്ത ചിത്രത്തിന്റെ ഗാനം ഏറെ ശ്രദ്ധനേടുകയാണ്. പ്രദീപ് രംഗനാഥനൊപ്പം നിറഞ്ഞാടുന്ന മമിത ബൈജുവിനെ വീഡിയോയില്‍ കാണാം. സംവിധായകനായും നടനായും തിളങ്ങിയ ആളാണ് പ്രദീപ് രംഗനാഥന്‍. പ്രേക്ഷകശ്രദ്ധ നേടിയ ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചത് പ്രദീപ് രംഗനാഥന്‍ ആയിരുന്നു. കീര്‍ത്തീശ്വരനാണ് പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യുന്നത്. മറ്റൊരു തമിഴ് ചിത്രം മമിതയുടേതായി പ്രദര്‍ശനത്തിനെത്താനുമുണ്ട്. അരുണ്‍ വിജയ്യെ നായകനാക്കി ബാല സംവിധാനം ചെയ്ത വണങ്കാന്‍ ആണ് അത്. വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ചിത്രത്തിലും മമിത നായികയാകും. അടുത്തിടെ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം. ഇരണ്ട് വാനം എന്നാണ് ചിത്രത്തിന്റെ പേര്.