എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെ പരാതി വ്യാജമാണോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു. എഡിഎം മരിച്ച ശേഷമാണ് ഇവര്‍ പരാതിക്കത്ത് ഉണ്ടാക്കിയതെന്നും അതിലെന്താണ് അന്വേഷണമില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. ദിവ്യയ്ക്ക് എതിരായ പാര്‍ട്ടി നടപടി വൈകി എന്നിരുന്നാലും തൃപ്തിയുണ്ടെന്നും പക്ഷേ കേസ് അന്വേഷണത്തിൽ തൃപ്തിയില്ല. നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല ദിവ്യക്ക് പിന്നിൽ മറ്റാരൊക്കെയോ ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.