മലയാളി സിനിമാ സംവിധായകനായ എസ് ജെ സിനു ആദ്യമായി തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പേട്ട റാപ്പ്’. പ്രഭുദേവയാണ് ചിത്രത്തിലെ നായകന്. ഏത് പ്രായത്തിലുള്ളവര്‍ക്കും തിയറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്നറായാണ് പേട്ട റാപ്പ്. പ്രഭുദേവ, വേദിക, സണ്ണി ലിയോണ്‍, കലാഭവന്‍ ഷാജോണ്‍, വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേശ് തിലക്, രാജീവ് പിള്ള തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. പേട്ട റാപ്പിന്റെ തിരക്കഥ പി കെ ദിനിലാണ് ഒരുക്കിയിരിക്കുന്നത്. ഡി ഇമ്മന്‍ ആണ് ചിത്രത്തിലെ മനോഹരമായ പത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് പേട്ട റാപ്പ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവന്‍ ഷാജോണ്‍, മൈം ഗോപി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.