മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിരവധി ക്ഷേമ പദ്ധതികളുമായി ഇൻഡ്യ മുന്നണിയുടെ മഹാവികാസ് അഘാഡി പ്രകടന പത്രിക പുറത്തിറക്കി. ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ), കോൺഗ്രസ് എന്നീ സംഘടനകളടങ്ങുന്ന മഹാവികാസ് അഘാഡി (എംവിഎ) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രികയാണ് പുറത്തിറക്കിയത്. മുംബൈയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുത്ത മെഗാ റാലിയിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.  സ്ത്രീകൾക്ക് 3,000 രൂപ പ്രതിമാസ ധനസഹായം വാഗ്ദാനം ചെയ്യുന്ന മഹാലക്ഷ്മി സ്കീം, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകരുടെ മൂന്ന് ലക്ഷം വരെയുള്ള കടം എഴുതിത്തള്ളൽ,  തൊഴിലില്ലാത്ത യുവാക്കൾക്ക് 4,000 രൂപ പ്രതിമാസ സഹായം, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 നും  23ന് വോട്ടെണ്ണളും നടക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *