ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രം ‘മദ്രാസി’ ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബില്‍ എത്തി. എ.ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. മദ്രാസി റിലീസിന് ഇന്ത്യയില്‍ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷന്‍ നേടിയത്. ശ്രീ ലക്ഷ്മി മൂവീസ് നിര്‍മ്മിച്ച ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, രുക്മിണി വസന്ത് , വിദ്യുത് ജമാല്‍, ബിജു മേനോന്‍, ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളില്‍ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. സമീപകാലത്ത് തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയ താരമാണ് ശിവകാര്‍ത്തികേയന്‍. മാത്രമല്ല വിജയ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചതിനാല്‍ തമിഴകത്തെ അടുത്ത സൂപ്പര്‍താരമായി വിലയിരുത്തപ്പെടുന്ന നടനുമാണ് ശിവകാര്‍ത്തികേയന്‍.