കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ അധ്യക്ഷസ്ഥാനത്തേക്ക് മൽസരിച്ച മാധവ് കൗശിക്കിനാണ് ജയം.സംഘപരിവാർ അനുകൂല പാനലിലെ മെല്ലെപ്പിള്ളി ജി വെങ്കിടേശ പരാജയപ്പെട്ടു.
അക്കാദമി അധ്യക്ഷനായ ചന്ദ്രശേഖര കമ്പാർ സ്ഥാനമൊഴിയുമ്പോൾ നിലവിലെ വൈസ് പ്രസിഡൻറ് മാധവ് കൗശിക്ക് അധ്യക്ഷസ്ഥാനത്ത് എത്തുമെന്നും,ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കേരളത്തിൽ നിന്നും സി രാധാകൃഷ്ണനെ വൈസ് പ്രസിഡൻറാക്കാനുമായിരുന്നു ധാരണ. എന്നാൽ സംഘപരിവാർ പിന്തുണയുള്ള പാനൽ അപ്രതീക്ഷിതമായി മത്സര രംഗത്തെത്തുകയായിരുന്നു