ഇതൊരു മരണക്കുളമാണ്. പൂള് ഓഫ് ഡെത്ത്. പക്ഷേ, ഈ കുളം സ്ഥിതിചെയ്യുന്ന ഹവായിയിലെ പ്രിന്സ്വില്ലെ നഗരത്തിലുള്ളവര്‍ ഈ മരണക്കുളത്തെ ക്വീന്‍സ് ബാത്ത് എന്നാണ് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതു രാജ്ഞിക്കു കുളിക്കാനുള്ള സുരക്ഷിതമായ കുളമല്ല. മറിച്ചു മരണക്കുളമാണ്. അനുനിമിഷം അധ്ഭുതകരമായ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന വെള്ളമാണു കുളത്തിലുള്ളത്. നിമിഷംകൊണ്ട് കുളം നിറയും, അടുത്ത നിമിഷം വെള്ളമെല്ലാം അപ്രത്യക്ഷമാകും. ഞൊടിയിടയില്‍ തിരമാലകളുയര്‍ന്ന് വെള്ളം നിറയുമെന്നു മാത്രമല്ല, കൂറ്റന്‍ കടല്‍ത്തിരകള്‍ ആഞ്ഞടിക്കുകയും ചെയ്യും. ഇങ്ങനെയൊരു കുളത്തിന്റെ വീഡിയോ എക്സ് പ്ളാറ്റ്ഫോമില്‍ തരംഗമായിരിക്കുകയാണ്. മൂന്നു യുവാക്കള്‍ പൂള് ഓഫ് ഡെത്തിനരികില് നില്ക്കുന്നതും അതിലക്ക് ചാടുന്നതും കുളത്തിലെ വെല്ലുവിളികളെ അതിജീവിച്ചു നീന്തുന്നതുമെല്ലാം രണ്ടു മിനിറ്റു മാതൃമുള്ള വീഡിയോയില്‍ കാണാം. അനുനിമിഷം സ്വഭാവം മാറുന്ന കുളത്തില്‍ നീന്താന്‍ അഭ്യാസികള്ക്കേ കഴിയൂ. കുളത്തിലെ ചതിക്കുഴിയില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാനാവില്ല. ഈ മരണക്കുളത്തില് യുവാക്കള്‍ ആസ്വദിച്ചു നീന്തിക്കളിക്കുന്നതാണു വീഡിയോയിലുള്ളത്. യഥാര്‍ത്ഥത്തില്‍ ഇതൊരു മരണക്കുളമല്ല, ഭ്രാന്തു പിടിച്ച കുളമാണ്.
ഭ്രാന്തു പിടിച്ച കുളം
