നാഗ ചൈതന്യ ചിത്രം ‘കസ്റ്റഡി’ വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. വെങ്കട് പ്രഭുവിന്റേതാണ് തിരക്കഥയും. ‘കസ്റ്റഡി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിലുള്ള ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘കസ്റ്റഡി’ എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതില്‍ മകന്‍ യുവനും ഇളയരാജയ്‌ക്കൊപ്പമുണ്ട്. അബ്ബുരി രവിയാണ് സംഭാഷണം എഴുതുന്നത്. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേന്‍, വെന്നെല കിഷോര്‍, പ്രേമി വിശ്വാനാഥ് തുടങ്ങിയവരും വേഷമിടുന്നു. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്.