പണപ്പിരിവ് നടത്തിയെന്ന അർജുന്റെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ്. തന്നെ ക്രൂശിക്കുന്നത് എന്തിനാണെന്ന് അറിയില്ല, ഫണ്ട് പിരിവ് നടത്തിയിട്ടില്ല.
അങ്ങനെ തെളിയിച്ചാൽ പരസ്യമായി കല്ലെറിഞ്ഞു കൊന്നോട്ടെ. അർജുന്റെ കണ്ടെത്തുന്നത് വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇനി അത് സജീവമാക്കും, ഉള്ളടക്കം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. പുതിയ ലോറിക്ക് അർജുന്റെ പേര് ഇടുമെന്നും മനാഫ് പ്രതികരിച്ചു.താൻ കുടുംബത്തിന് പണം നൽകിയിട്ടില്ല. ഉസ്താദിനൊപ്പം പോയപ്പോൾ കുട്ടികളുടെ കയ്യിൽ കാശ് കൊടുത്തിരുന്നു. സാധാരണ മുതിർന്നവർ കുട്ടികൾക്ക് നൽകില്ലേ, അത് പോലെ. കാര്യമായ തർക്കങ്ങൾ കുടുംബവുമായി ഉണ്ടായിട്ടില്ല. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്നും മനാഫ് കൂട്ടിച്ചേർത്തു.അർജുന് 75,000 രൂപ സാലറി ഇല്ല. യൂട്യൂബ് ചാനലുകൾ സൈബർ ആക്രമണം നടത്തുന്നുവെന്നും കമൻ്റുകൾ ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു.സർക്കാർ അർജുൻ്റെ ഭാര്യക്കും, മകനും ജീവിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ടെന്നും ജിതിൻ കൂട്ടിച്ചേർത്തു.
പണപ്പിരിവ് നടത്തിയെന്ന അർജുന്റെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ്
![പണപ്പിരിവ് നടത്തിയെന്ന അർജുന്റെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ് 1 Screenshot 2024 10 02 17 49 34 532 com.google.android.googlequicksearchbox edit](https://dailynewslive.in/wp-content/uploads/2024/10/Screenshot_2024-10-02-17-49-34-532_com.google.android.googlequicksearchbox-edit.jpg)