ഏറ്റവും നീളമുള്ള തലമുടി. ഏഴടി ഒമ്പത് ഇഞ്ച് നീളമുള്ള മുടി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട ഈ മുടിയഴക് ആര്‍ക്കാണ്? ഒരു ഇന്ത്യക്കാരിയാണ് ഇത്രയേറെ നീളമുള്ള മുടി സംരക്ഷിച്ച് ലോക റിക്കാര്‍ഡിട്ടത്. ഉത്തര്‍പ്രദേശിലെ 46 കാരിയായ സ്മിത ശ്രീവാസ്തവയ്ക്കാണ് ലോകത്തെ ഏറ്റവും നീളമുള്ള തലമുടിയുള്ളത്. 14 വയസ് മുതല്‍ മുറിച്ചിട്ടില്ല. 1980 -കളില്‍ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത മുടി നീട്ടി വളര്‍ത്താന്‍ തുടങ്ങിയത്. ആഴ്ചയില്‍ രണ്ടു തവണ മാത്രമേ മുടി കഴുകാറുള്ളൂ. കഴുകല്‍, ഉണക്കല്‍, സ്റ്റൈലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും മൂന്നു മണിക്കൂര്‍ വേണ്ടിവരും. മുടി കഴുകിയെടുക്കാന്‍ മാത്രം 45 മിനിറ്റ് വേണം. മുടി അഴകാണെങ്കിലും നീളം അമിതമായാല്‍ സംരക്ഷിക്കാന്‍ എളുപ്പമല്ലെന്നുകൂടി സ്മിത ഓര്‍മിപ്പിക്കുന്നു.
ഏറ്റവും നീളമുള്ള തലമുടി
