പുതിയ പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്. ‘ജി സ്‌ക്വാഡ്’ എന്നാണ് നിര്‍മാണ കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്. കഥ പറച്ചിലിന്റെയും വിനോദത്തിന്റെയും ഒരു ലാന്റ്‌സ്‌കേപ്പ് പുനര്‍നിര്‍വചിക്കുന്നതിനായാണ് ജി-സ്‌ക്വാഡ് രൂപീകരിച്ചതെന്നും സംരംഭം പ്രഖ്യാപിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ലോകേഷ് കനകരാജ് അറിയിച്ചു. സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളും സൂപ്പര്‍ഡ്യൂപ്പര്‍ ആക്കിയ സംവിധായകനാണ് ലോകേഷ്. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റര്‍’, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങളാണ് ലോകേഷിന്റെ ലിസ്റ്റിലുള്ളത്. ഇതിന് പിന്നാലെയാണ് നിര്‍മാതാവ് എന്ന നിലയിലേക്കുള്ള ലോകേഷിന്റെ പുതിയ ചുവടുവെപ്പ്. ആദ്യ ചിത്രങ്ങള്‍ തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും ആയിരിക്കും. ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷന്‍ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകള്‍ക്കും ഞാന്‍ അതേ പിന്തുണ പ്രതീക്ഷിക്കുന്നു- എന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ രജനികാന്ത് നായകനാവുന്ന ‘തലൈവര്‍ 171’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം.