വയനാട് പടമല ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാട്ടുകാര്‍ പ്രതിഷധം ശക്തമാക്കിയിരിക്കുകയാണ്. മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്റെ മൃതദേഹവുമായിട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകളായ കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകൾ നാട്ടുകാർ ഉപരോധിച്ചു. വയനാട്
എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നടന്നുപോകാനാവശ്യപ്പെട്ടു. അതോടൊപ്പം ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ ട്രാക്ക് ചെയ്യുന്നതിന് ആന്റിന വേണമെന്ന കേരളത്തിന്റെ വാദം തള്ളി കര്‍ണാടക. റേഡിയോ കോളര്‍ ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ളതാണെന്നും അവർ അറിയിച്ചു.