ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിപണിയില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി പ്രമുഖ ബ്രാന്‍ഡായ ഒനിഡ. ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ നിന്ന് മാറിചിന്തിക്കാനാണ് കമ്പനി ശ്രമം നടത്തുന്നത്. പുതിയ വിഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതോടെ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ വില്‍പന ആറു മടങ്ങുവരെ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ഉല്‍പന്നമായ 100 ഇഞ്ച് ക്യുഡി മിനി എല്‍ഇഡി ടെലിവിഷന്‍ അവതരിപ്പിച്ചു കൊണ്ടാണ് പുതിയ വളര്‍ച്ചാ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 1980കളിലും 1990കളിലും ഒനിഡയെ ജനപ്രിയമാക്കിയ കൊമ്പുകളുള്ള രാക്ഷസന്റെ പരസ്യ കഥാപാത്രമായ ‘ഒനിഡ ഡെവിള്‍’ പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തും. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഒനിഡ 671 കോടി വരുമാനം നേടിയെങ്കിലും 74 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കമ്പനി അടുത്തിടെ 149 കോടി നിക്ഷേപം സമാഹരിച്ചിരുന്നു. നിലവില്‍ വിപണിയിലെ ശരാശരി വിലയേക്കാള്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഒനിഡയുടെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത്.
