ആന്ത്രോപ്പിക്കിന്റെ ക്ലോഡ് ചാറ്റ്ബോട്ടുമായി ഉപയോക്താക്കള്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടതില്‍ ആശങ്ക. ക്രിപ്‌റ്റോ കറന്‍സി വാലറ്റ് കീകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തായതാണ് ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചത്. ഗൂഗിളില്‍ ചില സെര്‍ച്ച് വേഡുകള്‍ ടൈപ്പ് ചെയ്തപ്പോഴാണ് ക്ലോഡുമായി നടത്തിയ സംഭാഷണങ്ങളടക്കം ലഭിച്ചതെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ അവകാശപ്പെടുന്നു. ക്ലോഡിന്റെ ‘ഷെയര്‍’ ഫീച്ചറാണ് പ്രശ്നത്തിന് പിന്നിലെന്ന് ഫോര്‍ച്യൂണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് സംഭാഷണങ്ങള്‍ അയയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യം ഒരുക്കുന്നതാണ് ഈ ഫീച്ചര്‍. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി മുന്‍നിര എഐ കമ്പനിയായ ആന്ത്രോപിക് തന്നെ രംഗത്തെത്തി. ചാറ്റുകള്‍ തിരഞ്ഞ് കണ്ടെത്താന്‍ സാധ്യമല്ലെന്നും, ലിങ്കുകള്‍ പങ്കിടുന്ന രീതിയാണ് ഈ പ്രശ്നത്തിന് കാരണമെന്നും ആന്ത്രോപിക് പറയുന്നു. ലിങ്കുകള്‍ ഉപയോക്താക്കള്‍ പങ്കുവെച്ചാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ലഭ്യമാകൂ. എന്നാല്‍ ഒരിക്കല്‍ പങ്കുവെച്ചാല്‍, അവ മൂന്നാം കക്ഷികള്‍വഴി ശേഖരിക്കപ്പെടാം എന്നും ആന്ത്രോപിക് പറയുന്നു.
ക്ലോഡുമായി നടത്തിയ സംഭാഷണങ്ങള്‍ പുറത്ത്
