പ്രിയസഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ. വൈകിട്ട് മൂന്ന് വരെ എ.കെ.ജി. ഭവനിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറും. എ.കെ.ജി. ഭവനിൽനിന്ന്, മുൻപ് സി.പി.എം. ഓഫീസ് പ്രവർത്തിച്ച അശോക റോഡിലെ റോഡ് 14 വരെ നേതാക്കൾ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലൻസിനെ അനുഗമിക്കും. അവിടെ നിന്ന് മൃതദേഹം എയിംസിന് വിട്ടുനൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ അടക്കമുള്ളവർ എത്തിയിട്ടുണ്ട്.