ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ക്രൈസ്തവ ദേവാലയങ്ങൾ രാജ്യത്ത് സംഘപരിവാറിനാൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപി മന്ത്രി ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്നാണ് മുമ്പ് പറഞ്ഞത്. സംഘപരിവാർ അക്രമത്തിനെതിരെ വിവിധ ക്രിസ്ത്യൻ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ട് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന തന്ത്രങ്ങളിൽ ക്രൈസ്തവർ വീഴില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.