ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾക്ക് നേരെ നടന്ന കടന്നാക്രമണം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും തെറ്റായ നിലപാടു തുറന്ന് കാണിക്കാൻ ഓഗസ്റ്റ് 3, 4 തീയതികളിൽ മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രതിഷേധ സംഗമം നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൊലീസ് നോക്കി നിൽക്കെയാണ് സംഘപരിവാർ കടന്നാക്രമണമുണ്ടായതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കൂടാതെ കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമാണ് ഛത്തീസ്ഗഡിലെ കോൺഗ്രസ് ഒരു നടപടിയും എടുത്തില്ല അവിടുത്തെ നേതാക്കൾ പ്രതിഷേധിക്കാൻ പോലും തയാറായില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
3, 4 തീയതികളിൽ എൽഡിഎഫ് പ്രതിഷേധ സംഗമം
