തിരുവനന്തപുരം ആനയറ സ്വദേശിയും സിപിഐ അഭിഭാഷക സംഘടനാ നേതാവുമായ എസ്എസ് ബാലു പിവി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ പത്ര സമ്മേളനത്തിലാണ് അൻവർ സിപിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. സിപിഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലീംലീഗിന് വില്‍പ്പന നടത്തിയെന്നായിരുന്നു അൻവറിൻ്റെ ആരോപണം. 2011 ലെ വില്‍പ്പനയ്ക്ക് അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവൻ നേതൃത്വം നല്‍കിയെന്നും 25 ലക്ഷം രൂപക്ക് മുസ്ലീം ലീഗിന് സീറ്റ് വിറ്റു എന്നുമായിരുന്നു ആരോപണം. അൻവർ ആരോപണം തിരുത്തണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *