ലാവ ബ്ലേസ് എന്‍എക്‌സ്ടി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യം ജൂലൈയില്‍ പുറത്തിറങ്ങിയ ലാവ ബ്ലേസിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഈ ഹാന്‍ഡ്സെറ്റിന് 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഒപ്പം മീഡിയടെക് ഹീലിയോ ജി 37 പ്രോസറുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലാവ ബ്ലേസ് എന്‍എക്‌സ്ടി ആമസോണിലൂടെയാണ് വില്‍ക്കുന്നത്. പുതിയ ഹാന്‍ഡ്സെറ്റിന്റെ 4ജിബി റാം + 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മോഡലിന് 9,299 രൂപയാണ് വില. ചുവപ്പ്, പച്ച കളര്‍ വേരിയന്റുകളിലാണ് ഈ ഫോണ്‍ വരുന്നത്. എച്ച്ഡി+ റെസലൂഷനോടു കൂടിയ 6.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ബ്ലേസ് എന്‍എക്സ്ടിക്കുള്ളത്. ഇത് 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 പ്രോസസര്‍ പായ്ക്ക് ചെയ്യുന്നു. ഈ സ്മാര്‍ട് ഫോണിന് 3 ജിബി അധിക വെര്‍ച്വല്‍ റാമും ഉണ്ട്. 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുന്നു. ലാവ ബ്ലേസ് എന്‍എക്‌സ്ടിയില്‍ 13 മെഗാപിക്സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും മുന്‍വശത്ത് 8 മെഗാപിക്സല്‍ സെല്‍ഫി സ്നാപ്പറും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒരു ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് നല്‍കുമെന്നാണ് ലാവ അവകാശപ്പെടുന്നത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan