പാക്കറ്റു ചെയ്ത പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും നാളെ മുതല്‍ വില കൂടും. പാക്കറ്റിലുള്ള മോരിനും തൈരിനും അടക്കം അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം നാളെ നിലവില്‍ വരും. പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും അഞ്ചു ശതമാനം നികുതി പ്രാബല്യത്തിലാകും. മില്‍മയുടെ ഉല്‍പന്നങ്ങള്‍ക്ക് നാളെ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടി ബാധകമാക്കിയതിനാലാണു വില വര്‍ധനയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി […]
