കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയുമായി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. യോഗ്യതയുള്ള ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്നും തനിക്ക് അതിനുള്ള യോഗ്യതയുണ്ടെന്നും അതിനായി മുപ്പതാം തീയതി വരെ കാത്തിരിക്കൂ എന്നും ദിഗ് വിജയ് സിംഗ് ഒരഭിമുഖത്തിൽ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മത്സരിച്ചേക്കുമെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു. ദിഗ്‌വിജയ് സിംഗ് കൂടി മത്സരത്തിൽ ഉണ്ടെങ്കിൽ ത്രികോണമത്സരമാകും നടക്കുക. ഒക്ടോബർ രണ്ടിന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ യോദ്ധാവ് എന്ന […]
ഗവർണ്ണർ സർക്കാരുമായി ഇടഞ്ഞു തന്നെ,ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കില്ല
ഒക്ടോബർ രണ്ടിന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ യോദ്ധാവ് എന്ന സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ ഗവർണ്ണർ പങ്കെടുക്കില്ല. ഈ പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ഈ പരിപാടിയിലേക്ക് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ചടങ്ങിൽ എത്താൻ കഴിയില്ല എന്ന് ഗവർണർ അറിയിച്ചു. ഓണംവാരാഘോഷ ഘോഷയാത്രയിൽ ക്ഷണിക്കാത്തതിലെ അതൃപ്‌തിയും ഗവർണർ പറഞ്ഞു. കണ്ണൂര്‍ വിസിയുടെ നിയമനം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന് […]
ദുല്‍ഖര്‍ സല്‍മാന്റെ സീതാ രാമത്തിലെ പുതിയ ഗാനം ‘ഒരു കരയരികെ’
ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സീതാ രാമത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഒരു കരയരികെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അരുണ്‍ ആലാട്ട് ആണ്. വിശാല്‍ ചന്ദ്രശേഖര്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷിബി ശ്രീനിവാസന്‍ ആണ്. മലയാളത്തിനൊപ്പം ഗാനത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും പുറത്തെത്തിയിട്ടുണ്ട്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ഓഗസ്റ്റ് 5 ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ആദ്യം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം […]
ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കില്ല ; പിണറായി വിജയൻ
കണ്ണൂര്‍ വിസിയുടെ നിയമനം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ക്ക് മറുപടിയുമായി പിണറായി വിജയൻ. ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയില്‍ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും പിണറായി പറഞ്ഞു. സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ് വൈസ് ചാന്‍സലര്‍ നിയമനം നടന്നത്. നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ രണ്ടിന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ […]
ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത്
നിയമസഭ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ജെആര്‍പി നേതാവിയിരുന്ന സി.കെ ജാനുവിന് ബിജെപി നേതാക്കള്‍ കോഴപ്പണം നല്‍കിയെന്ന കേസില്‍ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റേതാണെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദമാണു സ്ഥിരീകരിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഴിഞ്ഞം സമരക്കാരെ രാജ്ഭവനിലേക്കു വിളിച്ചുവരുത്തി കൂടിക്കാഴ്ച്ച നടത്തി. സമരത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ഉറപ്പു തന്നെന്ന് സമരസമിതി […]
ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമില്ലെങ്കില്‍ മത്സരിക്കും;ശശി തരൂർ
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കേ ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത്. വോട്ടര്‍ പട്ടിക പരിശോധിക്കാനാണ് ശശി തരൂര്‍ എത്തിയത്. അതേസമയം, രാഹുല്‍ ഗാന്ധി അധ്യക്ഷനാകില്ലെങ്കില്‍ സോണിയ ഗാന്ധി തുടരണമെന്ന നിര്‍ദ്ദേശം ശശി തരൂര്‍ മുന്നോട്ടുവച്ചു. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമില്ലെങ്കില്‍ മത്സരിക്കും എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തരൂര്‍. രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് താല്‍പര്യമെന്ന് സച്ചിന്‍ പൈലറ്റ്. മിക്ക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും ഇക്കാര്യം എഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ […]
രാഹുൽ ഇല്ലെങ്കിൽ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയാറാണെന്ന് അശോക് ഗെലോട്ട്
കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയാറാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അധ്യക്ഷ പദവി രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടും. അധ്യക്ഷനായി രാഹുല്‍ ജോഡോ യാത്ര നയിച്ചാല്‍ ഫലം മറ്റൊന്നാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു. സര്‍വകലാശാല, ലോകായുക്ത ബില്ലുകള്‍ ഒഴികെയുള്ള അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. സഭ പാസാക്കിയ 11 ബില്ലുകളില്‍ അഞ്ച് ബില്ലുകളിലാണ് ഒപ്പുവച്ചത്. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി. രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ സന്ദര്‍ശിക്കുന്നുണ്ട്. ഇന്നു ഡല്‍ഹിക്കു പോകുന്ന ഗവര്‍ണര്‍ […]
സെപ്റ്റംബര്‍ 21, ബുധന്‍
◾സര്‍വകലാശാല, ലോകായുക്ത ബില്ലുകള്‍ ഒഴികെയുള്ള അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. സഭ പാസാക്കിയ 11 ബില്ലുകളില്‍ അഞ്ച് ബില്ലുകളിലാണ് ഒപ്പുവച്ചത്. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി. രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ സന്ദര്‍ശിക്കുന്നുണ്ട്. ഇന്നു ഡല്‍ഹിക്കു പോകുന്ന ഗവര്‍ണര്‍ അടുത്ത മാസം ആദ്യവാരത്തിലേ തിരിച്ചെത്തൂ. ◾കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയാറാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അധ്യക്ഷ പദവി രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടും. അധ്യക്ഷനായി രാഹുല്‍ ജോഡോ യാത്ര നയിച്ചാല്‍ ഫലം […]
‘മേ ഹൂം മൂസ’യിലെ വീഡിയോ ഗാനം ‘തെങ്ങോലപ്പൊന്‍ മറവില്‍’
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസയിലെ വീഡിയോ ഗാനം പുറത്തെത്തി. തെങ്ങോലപ്പൊന്‍ മറവില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രീനാഥ് ശിവശങ്കരന്‍ ആണ്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, […]
അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ കേസിൽ വഴിത്തിരിവായി ആശുപത്രി രേഖകൾ.
കരുനാഗപ്പള്ളിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തർക്കം നിയമമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലുള്ള ചർച്ചയിൽ പരിഹരിച്ചു എങ്കിലും കേസിൽ വഴിത്തിരിവായി ആശുപത്രി രേഖകൾ. വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്. മദ്യപിച്ചോ എന്ന് കണ്ടെത്താൻ ആശുപത്രിയിലെത്തിച്ചപ്പോൾ, അഡ്വ. ജയകുമാർ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.കസ്റ്റഡിയിലെടുത്ത ജയകുമാറിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് മർദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം. സിഐ മർദ്ദിക്കുന്നത് കണ്ടെന്ന് മൊഴി നൽകിയവർ സ്ഥലത്തില്ലാത്തവരെന്നും പറയപ്പെടുന്നു. ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തിന് […]
