Posted inലേറ്റസ്റ്റ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചതിനെതിരെ  സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് കുമാറിനെ ചെയർമാനായി നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു.നേരത്തെ ഹൈക്കോടതിയുടെ മുന്നിലും പ്രദീപ് കുമാറിൻ്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിംഗിൽ ബെഞ്ച് പ്രദീപ് കുമാറിൻ്റെ […]

Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 30, വെള്ളി

◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും മുകുള്‍ വാസ്നികും മല്‍സരിക്കും. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ്വിജയ് സിംഗിനെ ശശി തരൂര്‍ സന്ദര്‍ശിച്ചു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ‘എതിരാളികളുടെ പോരാട്ടമല്ല, സഹപ്രവര്‍ത്തകരുടെ സൗഹൃദ മത്സര’മെന്ന കുറിപ്പോടെ ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ◾കോവിഡ് കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും. ഒന്നര ലക്ഷത്തോളം കേസുകളാണു പിന്‍വലിക്കുക. മുഖ്യമന്ത്രിയും […]

Posted inശുഭരാത്രി

Shubarathri – 858

എമിലി ക്‌ളാര്‍ക് പൊരുതി നേടിയ ജീവിതം : അതിഭീകരമായ വേദനയില്‍ പുളഞ്ഞ് ജീവന്‍ തുലാസിലാടുകയാണ് എന്ന തിരിച്ചറിവോടെ കാമറയ്ക്ക് മുന്നില്‍ പുഞ്ചിരിച്ചു നിന്ന എമിലി ജീവിതം പറയുമ്പോള്‍.

Posted inലേറ്റസ്റ്റ്

ലോക്ഡൗൺ കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും.

കൊവിഡ് കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിയമപ്രകാരമേ ആകാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും വേട്ടയാടുകയാടേണ്ട. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് […]

Posted inലേറ്റസ്റ്റ്

നിരോധനത്തിന്റെ പേരിൽ ആരെയും വേട്ടയാടേണ്ടെന്ന് പിണറായി വിജയൻ .

പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിയമപ്രകാരമേ ആകാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും വേട്ടയാടുകയാടേണ്ട. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും തമ്മില്‍ മല്‍സരം. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയാഗന്ധിയെ അറിയിച്ചു. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍  സോണിയഗാന്ധിയോടു മാപ്പ് പറഞ്ഞെന്നും ഗെലോട്ട് വെളിപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന […]

Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 5

ബെല്‍ അമി | അദ്ധ്യായം 5 | രാജന്‍ തുവ്വാര പ്രിന്‍സസ്, ലവേഴ്‌സ്, ഡിസാസ്റ്റേഴ്‌സ് അതിരാവിലെ കോള്‍ബെല്‍ അടിക്കുന്നതാര് എന്ന ചോദ്യം മനസ്സില്‍ ചുറ്റിവെച്ച് ഞാന്‍ കോണിപ്പടികളിറങ്ങി താഴെ വരുന്ന സമയത്തുതന്നെ ചാരുമതി അടുക്കളയില്‍ നിന്ന് പുറത്തേക്ക് വന്നു. ഞാന്‍ വാതില്‍ക്കലേക്ക് നടക്കുന്നത് കണ്ടപ്പോള്‍ അവള്‍ അടുക്കളയിലേക്ക് പോയി. ഞാന്‍ ആ വലിയ വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍ ഒരു യൂറോപ്യന്‍ യുവതി എന്റെ മുന്നില്‍. എനിക്കെന്തെങ്കിലും ചോദിക്കാന്‍ അവസരം കിട്ടുന്നതിനുമുന്‍പ് അവള്‍ ചോദിച്ചു. ‘ചാരുമതി?’ ‘ഇവിടെയുണ്ട്, നിങ്ങളാരാ?’ […]

Posted inലേറ്റസ്റ്റ്

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് അശോക് ഗെലോട്ട് സോണിയാഗന്ധിയെ അറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും തമ്മില്‍ മല്‍സരം. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയാഗന്ധിയെ അറിയിച്ചു. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍  സോണിയഗാന്ധിയോടു മാപ്പ് പറഞ്ഞെന്നും ഗെലോട്ട് വെളിപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്ന് ശശി തരൂരും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗും പത്രിക നല്‍കും. ദ്വിഗ്വിജയ് സിംഗിനെ ശശി തരൂര്‍ സന്ദര്‍ശിച്ചു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ‘എതിരാളികളുടെ പോരാട്ടമല്ല, സഹപ്രവര്‍ത്തകരുടെ സൗഹൃദ മത്സര’മെന്നു കുറിച്ചുകൊണ്ട് ശശി […]

Posted inലേറ്റസ്റ്റ്

 ഗര്‍ഭഛിദ്രത്തിന് അവിവാഹിതകൾക്കും അവകാശമുണ്ട്, സുപ്രീം കോടതി

അവിവാഹിതരായ സ്ത്രീകള്‍ക്കും  ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നു സുപ്രീംകോടതി. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം.  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 24 ആഴ്ചയ്ക്ക് താഴെ പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന് വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിതരായ  സ്ത്രീകള്‍ക്കും  അവകാശമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം പ്രതി. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഒന്നാം പ്രതിയാക്കി കസ്റ്റംസ്  കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്നയുടെ […]

Posted inലേറ്റസ്റ്റ്

പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഓഫീസുകള്‍ അടച്ചു സീല്‍ ചെയ്യാനും സര്‍ക്കാര്‍ ഉത്തരവ്‌

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഓഫീസുകള്‍ അടച്ചു സീല്‍ ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ എസ്പിമാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അധികാരം നല്‍കിക്കൊണ്ടാണ് ഉത്തരവ്. ഡിജിപി വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കും. പോപ്പുലര്‍ ഫ്രണ്ട്  ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അഞ്ചു കോടി 20 ലക്ഷം രൂപ  കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പോപ്പുലര്‍ ഫ്രണ്ടും  സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ […]