നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ചില്‍ മഗ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. മര്‍ത്യന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുത്തന്‍ തലമുറ യുവാക്കളുടെ കഥ പറയുന്ന ചിത്രം കളര്‍ഫുള്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്നത്. സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് […]
സര്‍ദാറിന്റെ വിജയത്തിന് സമ്മാനം ടൊയോട്ട ഫോര്‍ച്യൂണര്‍
കാര്‍ത്തി നായകനായി എത്തിയ ചിത്രം സര്‍ദാറിന്റെ വന്‍വിജയം ആഘോഷിക്കാന്‍ സംവിധായകന്‍ പി എസ് മിത്രന് ടൊയോട്ട ഫോര്‍ച്യൂണര്‍ സമ്മാനിച്ച് നിര്‍മാതാവ് ലക്ഷ്മണ്‍ കുമാര്‍. കാര്‍ത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോല്‍ സംവിധായകന് കൈമാറിയത്. ടൊയോട്ടയുടെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് ഫോര്‍ച്യൂണര്‍. 2.8 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനോടെയാണു ഫോര്‍ച്യൂണര്‍ വില്‍പനയ്‌ക്കെത്തിയത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും നല്‍കും. 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 164 ബിഎച്ച്പി കരുത്തും 245 […]
ശലഭ ജീവിതങ്ങള്‍
പോളിഫോണിക് രീതിയില്‍ വിവിധ കഥാപാത്രങ്ങള്‍ തങ്ങളുടെ മാനസികവ്യാപാരങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയില്‍ രചിക്കപ്പെട്ട നോവല്‍. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളില്‍ വിവിധ സമയങ്ങളിലുള്ള സംഭവങ്ങള്‍ ചില ഘട്ടങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് സ്ഥലരാശികള്‍ നല്‍കുന്ന പുതിയ ആഖ്യാനശൈലി. അധികാരവും പ്രണയവും സംഗീതവും ചൂഷണങ്ങളും തിരിച്ചടികളും മരണവുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. മനുഷ്യജീവന് വിലയില്ലാത്ത, സ്വാതന്ത്ര്യം അപ്രാപ്യമായ, സ്വാര്‍ത്ഥത മുഖമുദ്രയാകുന്ന കറുത്ത ലോകമാണ് യൂസുഫ് ഫാദിലിന്റെ ‘ഹയാതുല്‍ ഫറാശാത്ത്’ തുറന്നുകാട്ടുന്നത്. ലളിതമായി വായിച്ചുപോകാവുന്ന നോവല്‍. ‘ശലഭ ജീവിതങ്ങള്‍’. വിവര്‍ത്തനം […]
വൃക്കകളെ തകരാറിലാക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം
വൃക്കകളെയും വരെ ഉയര്‍ന്ന രക്തസമ്മര്‍ദം പ്രതികൂലമായി ബാധിക്കാം. ശരീരത്തില്‍ നിന്ന് അമിതമായ ദ്രാവകങ്ങളും മാലിന്യങ്ങളുമൊക്കെ അരിച്ചു കളയുകയാണ് വൃക്കകളുടെ പ്രധാന പണി. എന്നാല്‍ ഇതിന് വൃക്കകള്‍ക്ക് സാധിക്കണമെങ്കില്‍ ആരോഗ്യമുള്ള രക്തധമനികള്‍ കൂടി അതിന് ചുറ്റും ആവശ്യമാണ്. വൃക്കകളിലെ ചെറിയ വിരലിന്റെ ആകൃതിയിലുള്ള നെഫ്രോണുകളാണ് രക്തത്തെ അരിക്കുന്നത്. ഇവയ്ക്ക് രക്തംവിതരണം ചെയ്യുന്നത് മുടിനാരുകള്‍ പോലുള്ള ചെറിയ രക്തധമനികളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം രക്തധമനികള്‍ ചെറുതാകുകയോ ദുര്‍ബലമാകുകയോ അയവില്ലാത്തതോ ആകാം. ഇങ്ങനെ വന്നാല്‍ നെഫ്രോണുകള്‍ക്ക് രക്തധമനികളില്‍ നിന്ന് ആവശ്യമുള്ള ഓക്സിജനും […]
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.58, പൗണ്ട് – 92.59, യൂറോ – 80.71, സ്വിസ് ഫ്രാങ്ക് – 81.76, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.35, ബഹറിന്‍ ദിനാര്‍ – 219.08, കുവൈത്ത് ദിനാര്‍ -265.93, ഒമാനി റിയാല്‍ – 214.52, സൗദി റിയാല്‍ – 21.97, യു.എ.ഇ ദിര്‍ഹം – 22.48, ഖത്തര്‍ റിയാല്‍ – 22.68, കനേഡിയന്‍ ഡോളര്‍ – 60.43.
നോക്കിയയുടെ ഫ്‌ലിപ് ഫോണ്‍ എത്തി
നോക്കിയയുടെ ഏറ്റവും പുതിയ ഫ്‌ലിപ് ഫോണ്‍ പുറത്തിറങ്ങി. എച്ച്എംഡി ഗ്ലോബലാണ് നോക്കിയ 2780 ഫ്‌ലിപ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചത്. ക്വാല്‍കോം 215 ആണ് പ്രോസസര്‍. അകത്ത് 2.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും പുറത്ത് 1.77 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉള്ളത്. നോക്കിയ 2780 ഫ്‌ലിപ്പിന്റെ വില 90 ഡോളറാണ് (ഏകദേശം 7,450 രൂപ). നീല, ചുവപ്പ് കളര്‍ വേരിയന്റുകളിലാണ് നോക്കിയ 2780 ഫ്‌ലിപ് വരുന്നത്. നോക്കിയ 2780 ഫ്‌ലിപ്പിന്റെ വില്‍പന നവംബര്‍ 17 തുടങ്ങും. […]
കേരളം തല താഴ്ത്തുന്നുവെന്ന് പ്രതിപക്ഷേ നേതാവ്
തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറു വയസ്സുകാരനെ തൊഴിച്ചു തെറിപ്പിച്ച സംഭവം മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. ഒരു ആറ് വയസുകാരൻ തന്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന്റെ പേരിൽ കുട്ടിയെ ചവിട്ടി തെറിപ്പിച്ചത് കൊടും ക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി വന്ന ഒരു ബാലനോട് ഇവ്വിധം ക്രൂരമായി പെരുമാറാൻ കേരളീയർക്ക് മാത്രമേ കഴിയൂ എന്നതിൽ നാം തല താഴ്ത്തണം എന്നു മദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അതിനിടയിൽ കുട്ടിക്കും കൂടും ബത്തിനും […]
പി എഫ് പെൻഷൻ കേസിൽ ഹൈക്കോടതി വിധി ഭാഗമായി ശരിവച്ച് സുപ്രീം കോടതി.
പിഎഫ് പെൻഷൻ കേസിൽ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാൻ നാല് മാസം സമയം കൂടി നൽകി. അതേസമയം വരുമാനത്തിൽ കൂടുതൽ ഉള്ളവർക്ക് അതനുസരിച്ചാണോ പെൻഷൻ എന്നതിൽ തീരുമാനമായില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നൽകണം എന്ന നിർദ്ദേശം റദ്ദാക്കിയിട്ടുണ്ട്. ശമ്പളത്തിന് ആനുപാതി കമായി | മാറിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സമയപരിധിയിൽ സുപ്രീംകോടതി ഇളവ് നല്‍കി. പദ്ധതിയിൽ ചേരാൻ നാല് മാസം സമയം കൂടിയാണ് നല്‍കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയർന്ന വരുമാനത്തിന് […]
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശ യാത്രാ വിവരം തന്നെ അറിയിച്ചില്ല എന്നാണ് കത്തിൽ ഉന്നയി ച്ചിരിക്കുന്ന പരാതി. ഇന്ന് കേരളത്തിലെത്തുന്ന ഗവർണ്ണർ സംസ്ഥാനത്തിലെ സ്ഥിതിഗതികളിൽ എന്ത് നിലപാട് സ്വികരിക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഈ കത്ത് പുറത്ത് വരുന്നത്. വിദേശത്ത് പോയപ്പോൾ പകരം ചുമതല ആരെ ഏൽപ്പിച്ചു എന്നും അറിയിച്ചില്ല. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി എന്നാണ് കത്തിലെ പരാമർശം. സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം […]
പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്.
പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരളാ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയില്‍നിന്നു വിധി വരുന്നത്. പെൻഷൻ കേസിൽ സുപ്രീം കോടതിയുടെ അതിനിർണായക വിധി ഇന്ന്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. […]