നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലിപ് ഫോണ്‍ പുറത്തിറങ്ങി. എച്ച്എംഡി ഗ്ലോബലാണ് നോക്കിയ 2780 ഫ്ലിപ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചത്. ക്വാല്‍കോം 215 ആണ് പ്രോസസര്‍. അകത്ത് 2.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും പുറത്ത് 1.77 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉള്ളത്. നോക്കിയ 2780 ഫ്ലിപ്പിന്റെ വില 90 ഡോളറാണ് (ഏകദേശം 7,450 രൂപ). നീല, ചുവപ്പ് കളര്‍ വേരിയന്റുകളിലാണ് നോക്കിയ 2780 ഫ്ലിപ് വരുന്നത്. നോക്കിയ 2780 ഫ്ലിപ്പിന്റെ വില്പന നവംബര്‍ 17 തുടങ്ങും. നോക്കിയ 2780 ഫ്ലിപ് കായ്ഒഎസ് 3.1 ലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാമും 512 എംബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. എഫ്എം റേഡിയോ പോലുള്ള ഫീച്ചറുകളും വൈഫൈ 802.11 ബി/ജി/എന്‍ സപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 5 മെഗാപിക്സലിന്റേതാണ് ക്യാമറ. ഇതോടൊപ്പം എല്‍ഇഡി ഫ്ലാഷും ഉണ്ട്. ഫ്ലിപ് ഫോണിന് 1,450 എംഎഎച്ച് ആണ് ബാറ്ററി.
നോക്കിയയുടെ ഫ്ലിപ് ഫോണ്‍ എത്തി
