മഹീന്ദ്ര സ്‌കോര്‍പിയോ ശ്രേണിയുടെ വില്‍പനയില്‍ വലിയ വര്‍ധനയെന്ന് കണക്കുകള്‍. ഒക്ടോബര്‍ മാസത്തില്‍ മാത്രം 125 ശതമാനം വില്‍പനയില്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം കേവലം 3000 യൂണിറ്റുകള്‍ വിറ്റിരുന്ന സാഹചര്യത്തില്‍ നിന്ന് ഇക്കുറി 7438 യൂണിറ്റ് സ്‌കോര്‍പിയോ മോഡലുകളാണ് വിറ്റുപോയത്. സെപ്റ്റംബറിലും 9536 യൂണിറ്റുകള്‍ വിറ്റിരുന്നു. മുന്‍പ് ഇത് കേവലം 2500 ഓളമായിരുന്നു. ഇതോടെ ബൊലേറോയ്ക്ക് ശേഷം ഏറ്റവും അധികം വില്‍ക്കുന്ന എസ്യുവി എന്ന പേരും സ്‌കോര്‍പിയോ സ്വന്തമാക്കി. മഹീന്ദ്ര എക്‌സ്യുവി 300, 6282 യൂണിറ്റുകള്‍ […]
ലഹരിസംഘം പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയി,പ്രതികള്‍ പോലീസ് പിടിയിൽ
എറണാകുളത്ത് ലഹരിസംഘം പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചു പ്രതികള്‍ അറസ്റ്റില്‍. ആന്റണി ജോസഫ്, ബിവിന്‍, വൈറ്റില ഷാജന്‍, എന്നിവരും 17 വയസുള്ള രണ്ടു വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. ഒന്നാം പ്രതി ആന്റണി ജോസഫിന്റെ മക്കളാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍. എറണാകുളം സ്വദേശി അനില്‍കുമാറിന്റെ മകന്‍ അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തിയാണു തട്ടിക്കൊണ്ടുപോയത്. ലഹരിസംഘത്തില്‍നിന്ന വിട്ടപോയതിന്റെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോയത്. കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മയക്ക് മരുന്ന് കേസുകളിലെ പ്രതികളായവരാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പിടിയിലായത്.
ഭായ് ബസാര്‍
മനുഷ്യരുടെ ഉള്ളകങ്ങളില്‍നിന്നും ഒരു സ്ത്രീക്കുമാത്രം ചികഞ്ഞെടുക്കാന്‍ കഴിയുന്ന ചില ജീവിത സന്ദര്‍ഭങ്ങളുണ്ട്, അത്തരം ചില സന്ദര്‍ഭങ്ങളുടെ തീക്ഷ്ണമായ ആഖ്യാനമാണ് ഈ സമാഹാരത്തിലെ കഥകള്‍. സാമൂഹ്യ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍നിന്നും കഥാകാരി തന്റെ കഥാബീജം കണ്ടെത്തുന്നുണ്ട്. കഥ പറച്ചിലിന്റെ പുതുവഴിയിലൂടെയാണ് ഈ എഴുത്തുകാരിയുടെ സഞ്ചാരം. ‘ഭായ് ബസാര്‍’. റീന പി.ജി. ചിന്ത പബ്‌ളിഷേഴ്‌സ്. വില: 140 രൂപ
തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ മഞ്ഞള്‍
തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ മഞ്ഞള്‍ ആണ് ഭക്ഷണത്തില്‍ ആദ്യമായി ധാരാളമായി ഉള്‍പ്പെടുത്തേണ്ടത്. രോഗപ്രതിരോധശേഷി കൂട്ടുന്ന കുര്‍കുമിന്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നതും രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഫലവുമാണ് ഓറഞ്ച്. […]
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.36, പൗണ്ട് – 93.84, യൂറോ – 81.94, സ്വിസ് ഫ്രാങ്ക് – 82.56, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.90, ബഹറിന്‍ ദിനാര്‍ – 215.80, കുവൈത്ത് ദിനാര്‍ -263.18, ഒമാനി റിയാല്‍ – 211.57, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.15, ഖത്തര്‍ റിയാല്‍ – 22.37, കനേഡിയന്‍ ഡോളര്‍ – 60.57.
റീല്‍സില്‍ പുതിയ രണ്ടു ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം
ഷോര്‍ട്ട് വീഡിയോ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന റീല്‍സില്‍ പുതിയ രണ്ടു ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. റീലുകളും ഫോട്ടോകളും ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്നതാണ് ഒരു ഫീച്ചര്‍. റീലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അച്ചീവ്മെന്റ്സ് ആണ് അടുത്ത ഫീച്ചര്‍. പോസ്റ്റുകളും റീലുകളും 75 ദിവസം വരെ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ആദ്യ ഫീച്ചര്‍. ഷെഡ്യൂളിങ് ടൂളില്‍ കയറി വേണം ഇത് ചെയ്യേണ്ടത്. അഡ്വാന്‍സ്ഡ് സെറ്റിങ്സ് പ്രയോജനപ്പെടുത്തി വേണം ഈ സേവനം ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഷെഡ്യൂള്‍ ദിസ് പോസ്റ്റില്‍ ക്ലിക്ക് […]
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബില്‍ പാസാക്കും. നിയമ സര്‍വകലാശാല ഒഴികെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലയ്ക്കുമായി പ്രത്യേകം ബില്‍ അവതരിപ്പിക്കും. ഗവര്‍ണര്‍ക്കു പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാന്‍സലറാക്കും. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി സര്‍വകലാശാലകളെ കമ്യൂണിസ്റ്റുവത്കരിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തെ ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ നിയമനങ്ങളും […]
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ശ്രമം ചെറുക്കും ; വി ഡി സതീശൻ
സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. അതോടെ സർവ്വകലാശാലകൾ മുഴുവനായും രാഷ്ട്രീയവത്കരിക്കും. ചാൻസലറെ മാറ്റുന്നത് മുഖ്യമന്ത്രിയും സർക്കാരും ചെയ്ത തെറ്റിന് പരിഹാരമാകില്ല.ഗവർണറെ മാറ്റിക്കഴിഞ്ഞാൽ പിൻവാതിൽ നിയമനത്തിലൂടെ പാർട്ടി നേതാക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റാം. സി.പി.എം എ.കെ.ജി സെന്ററില്‍ ഇരുന്ന് വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും. കമ്മ്യൂണിസ്റ്റ് അനുഭാവികളെ വി സി മാരാക്കി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണിപ്പോൾ. ഗവർണ്ണർ സംഘപരിവാറുകാരെ നിയമിക്കും എന്ന് ഭയക്കുന്നത് പോലെ സര്‍ക്കാരും […]
ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ.
തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ. ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു എന്നാണ് എം പി മാർ ഒപ്പുവച്ച കത്തിൽ പറയുന്നത്. സർക്കാർ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്നും ഭരണഘടനാ പദവി നിർവഹിക്കാൻ യോഗ്യനല്ല എന്ന് ഗവർണർ തെളിയിച്ചുവെന്നും ഇവർ കത്തിൽ ആരോപിക്കുന്നു.
ഭാരത് ജോഡോ യാത്ര ഡിസംബർ മൂന്നിന് രാജസ്ഥാനിൽ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബർ മൂന്നിന് രാജസ്ഥാനിൽ എത്തും. രാജസ്ഥാൻ കോൺഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദൊത്താസ്ര, വിഭാകർ ശാസ്ത്രി എന്നിവർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും.യാത്ര 18 മുതൽ 21 ദിവസം വരെ രാജസ്ഥാനിൽ തങ്ങുമെന്നും ഷെഡ്യൂളിൽ മാറ്റങ്ങളുണ്ടായേക്കാമെന്നും ശാസ്ത്രി പറഞ്ഞു. യാത്രയ്ക്കിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും […]