അഞ്ചു ലക്ഷത്തോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു മാസമായിട്ടും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ കരാര്‍ വയ്ക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നിശ്ചലാവസ്ഥയിലാണ്ഇതിനോടകം രണ്ടര ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കിയ ലൈഫ് മിഷന്‍. ഓഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും കിട്ടിയിട്ടില്ല. സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതി എന്ന നിലയില്‍ വീടിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ പല ഘട്ടങ്ങളുമുണ്ട് […]
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർ എസ് എസ് പ്രവർത്തകർ
സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമം കത്തിച്ചത് ആത്മഹത്യ ചെയ്ത തന്റെ സഹോദരനും ചങ്ങാതിമാരുമാണെന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും കൂട്ടുകാരുമാണെന്നാണ് സഹോദരന്‍ പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. നാലു വര്‍ഷമായിട്ടും പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് ക്ഷീണമായിരുന്നു. അക്രമികള്‍ മൂന്നു വാഹനങ്ങള്‍ കത്തിച്ചശേഷം ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തു. ക്രൈംബ്രാഞ്ച് ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
നവംബര്‍ 10, വ്യാഴം
◾തിരുവനന്തപുരം കോര്‍പറേഷന്‍ പരിസരം യുദ്ധക്കളമായി. കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ടു പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസിന്റെ ലാത്തിച്ചാര്‍ജും ജലപീരങ്കി പ്രയോഗവും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിക്കു പരിക്കേറ്റു. നഗരസഭാ കവാടം അടച്ചാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചുകൂടി എത്തിയതോടെ പ്രദേശം യുദ്ധക്കളമായി. ◾തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ നിയമന കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും നോട്ടീസ് […]
പ്രതിഷേധം കേരളം മുഴുവൻ വ്യാപിപ്പിക്കും; കെ സുരേന്ദ്രൻ
കത്ത് വിവാദത്തിൽ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. അഴിമതിയുടെ രാജാവായ പിണറായി വിജയൻ അഴിമതി നടത്താനാണ് ഒരു ജൂനിയർ നേതാവിനെ മേയറാക്കിയതെന്നും പറഞ്ഞു നായ്ക്കളുടെ വന്ധ്യംകരണത്തിൽ പോലും തിരുവനന്തപുരം നഗരസഭ പണം അടിച്ചു മാറ്റുന്നു. കത്ത് വിവാദത്തിൽ കോർപ്പറേഷൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കണ്ണീർ വാതകംകൊണ്ടും ജലപീരങ്കി കൊണ്ടും സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ടതില്ലെന്നും പറഞ്ഞു.
കോർപ്പറേഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധമിരമ്പി
കത്ത് വിവാദം കത്തിപ്പടരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം കത്തിപ്പടരുന്നു. പ്രതിഷേധക്കാർക്കെതിരേ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മഹിളാ കോൺഗ്രസ്സ് അധ്യക്ഷ ജെബി മേത്തർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസ് നിർദ്ദാക്ഷിണ്യം പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കോൺഗ്രസ്സ് ബിജെപി പ്രവർത്തകർ ആരോപിച്ചു. ആദ്യം യൂത്ത് കോൺഗ്രസിന്റെയും പിന്നീട് മഹിളാ കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഇന്ന് പ്രതിഷേധിച്ചത്. പിന്നീട് യുവമോർച്ച പ്രവർത്തകർ കൂടി പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. കോർപ്പറേഷൻ ഗേറ്റിന് മുന്നിൽ […]
നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന് സന്ദീപ് വാര്യർ
നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. 20.65 ലക്ഷം രൂപയാണ് നികുതിയിനത്തിൽ നിമിഷ സജയൻ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . 1.14 കോടിയുടെ വരുമാനം നിമിഷ സജയൻ ഒളിപ്പിച്ചുവെന്ന കാര്യം നിമിഷയുടെ അമ്മയും സമ്മതിച്ചിട്ടുമുണ്ട്. ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന നിമിഷയടക്കമുള്ള ആളുകൾ രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകൾ സഹിതമാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു..
പ്രതിഷേധത്തിനിടെ മഹിളാ കോൺഗ്രസ്സ് അധ്യക്ഷയുടെ പോസ്റ്റർ വിവാദമായി
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ ജെബി മേത്തർ. മഹിളാ കോൺഗ്രസ്സ് പ്രതിഷേധത്തിനെത്തിയ രാജ്യസഭാ എം പി ജെബി മേത്തർ “കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ” എന്നെഴുതിയ പോസ്റ്റർ പിടിച്ചാണ് എത്തിയത്. സംഭവം വിവാദമായതോടെ കോഴിക്കോട് എന്നത് ഭർത്താവിന്റെ നാട് എന്നല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തർ രംഗത്തെത്തി.കോഴിക്കോട് ബാലുശേരി എംഎല്‍എ സച്ചിന്‍ദേവാണ് ആര്യയുടെ പങ്കാളി. ഭര്‍ത്താവിന്‍റെ നാട് കോഴിക്കോട് എന്ന നിലക്കാണ് എംപി […]
ആർഎസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവനയിൽ ലീഗിന് അതൃപ്തി
ആർഎസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തിയുണ്ടെന്ന് സൂചന നൽകി മുസ്ലിം ലീഗ്. കെ സുധാകരൻ തന്നെയാണ് പരാമർശത്തെക്കുറിച്ച് വിശദീകരിയ്ക്കേണ്ടതെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. .സുധാകരന്റെ പ്രസ്താവനയോടുള്ള അതൃപ്തി ലീഗ് നേതാവ് പി കെ അബ്ദുറബ്ബ് ഫേസ്ബൂക്കിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കാത്തിരുന്നു കാണാം. ഇപ്പോൾ കൂടുതലായൊന്നും പറയാനില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർ തർക്കമടക്കം സർക്കാരിനെതിരായ പല വിഷയങ്ങളിലും ലീഗും കോൺഗ്രസും തമ്മിൽ അഭിപ്രായ […]
ഫെഡറല്‍ ബാങ്ക് വഴി ജിഎസ്ടി സംവിധാനം
കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് വഴി ചരക്കു സേവന നികുതിഅടയ്ക്കാനുള്ള സംവിധാനം സജ്ജമായി. നെറ്റ് ബാങ്കിങ് മുഖേനയുള്ള ഇപേമെന്റ്, നെഫ്റ്റ്/ ആര്‍ടിജിഎസ് കൗണ്ടറിലൂടെ അടക്കുന്ന കാശ്, ചെക്ക്, ഡിഡി, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ജിഎസ്ടി അടയ്ക്കാവുന്നതാണ്. ഇപേമെന്റുകളും ശാഖയില്‍ നേരിട്ടെത്തിയുള്ള പേമെന്റുകളും തത്സമയം തീര്‍പ്പാക്കും. ഇതര ബാങ്കുകളുടെ ചെക്കുകള്‍ മുഖേനയുള്ള പേമെന്റുകള്‍ തീര്‍പ്പാക്കുന്നത് ക്ലിയറിങിനെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും. നിലവിലെ ഇടപാടുകാര്‍ക്കും ഭാവി ഇടപാടുകാര്‍ക്കും രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്കിന്റെ […]
ഗുരു സോമസുന്ദരം ചിത്രം ‘ഹയ’ ട്രെയിലര്‍ എത്തി
ഗുരു സോമസുന്ദരം പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന ചിത്രം ‘ഹയ’ട്രെയിലര്‍ പുറത്തുവിട്ടു. വാസുദേവ് സനല്‍ ആണ് സംവിധാനം. രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. കുടുംബനാഥന്റെ വ്യത്യസ്ത റോളില്‍ ഗുരു സോമസുന്ദരം അഭിനയിക്കുന്ന ‘ഹയ’യില്‍ ഇരുപത്തിനാലോളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ച ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശംഭു മേനോന്‍, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു […]