സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമം കത്തിച്ചത് ആത്മഹത്യ ചെയ്ത തന്റെ സഹോദരനും ചങ്ങാതിമാരുമാണെന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും കൂട്ടുകാരുമാണെന്നാണ് സഹോദരന് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. നാലു വര്‍ഷമായിട്ടും പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് ക്ഷീണമായിരുന്നു. അക്രമികള്‍ മൂന്നു വാഹനങ്ങള്‍ കത്തിച്ചശേഷം ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തു. ക്രൈംബ്രാഞ്ച് ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർ എസ് എസ് പ്രവർത്തകർ
