പതിവായി ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്് കേള്‍വി നഷ്ടമാകുമെന്ന് പഠനം. അപകടകരമായ തീവ്രതയില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ലോകത്തെ ഒരു ബില്യണ്‍ ആളുകള്‍ക്ക് കേള്‍വി ശക്തി പോകാന്‍ സാധ്യതയുണ്ടെന്നാണ് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഹെഡ്ഫോണ്‍, ഇയര്‍ബഡ് എന്നിവയുടെ ഉപയോഗം കാരണം യുവാക്കള്‍ക്കാണ് കേള്‍വി നഷ്ടപ്പെടാന്‍ ഏറ്റവും സാധ്യത കൂടുതല്‍. 12 വയസ് മുതല്‍ 34 വയസ് വരെയുള്ള വിഭാഗത്തിലെ 24% പേരും അപകടകരമായ തീവ്രതയിലാണ് ഹെഡ്ഫോണ്‍ […]
എഫ്ബി പ്രൊഫൈലില്‍ ഈ ഫീല്‍ഡുകള്‍ ഇനി പൂരിപ്പിക്കണ്ട!
ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് നിരവധി വിവരങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി ഫെയ്‌സ്ബുക്. കൃത്യമായി പറഞ്ഞാല്‍ എഫ്ബി ഉപയോക്താവിന്റെ പ്രൊഫൈലിലെ സെക്‌സ്വല്‍ പ്രിഫറന്‍സ്, മതപരമായ കാഴ്ചപ്പാടുകള്‍, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, വ്യക്തി വിലാസങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ സൈറ്റായ ഫെയ്‌സ്ബുക് ഈ മാറ്റങ്ങള്‍ ഔദ്യോഗിമായി അറിയിച്ചിട്ടില്ല. എന്നാല്‍ ഇവ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റായ മാറ്റ് നവരയാണ് ഈ മാറ്റങ്ങള്‍ ആദ്യം കണ്ടെത്തിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പോസ്റ്റ് […]
പ്രഭാത വാര്‍ത്തകള്‍ | 19.11
◾മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം വിഷയമാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശീയതലത്തില്‍ വിഷയം ചര്‍ച്ചയാക്കുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. കോടതിയില്‍ എത്തിയാല്‍ ഈ വിഷയത്തിലും നടപടി ഉറപ്പാണ്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. ◾വൈസ് ചാന്‍സലര്‍ നിയമനം കോടതി കയറുകയും ജീവനക്കാര്‍ പ്രതിഷേധസമരം തുടരുകയും ചെയ്യുന്ന സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായി. താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ പ്രതിഷേധ സമരത്തിലാണ്. ഇതുമൂലം വിദ്യാര്‍ത്ഥികളുടെ […]
Shubarathri – 905
പൊരുതുന്ന സീതയും കീഴടങ്ങാത്ത ബിന്ദു പണിക്കരും: റോഷാക്ക് എന്ന ചിത്രം, അതിലെ കഥാപാത്രമായ സീത, അതിലെ നടിയായ ബിന്ദു പണിക്കര്‍. ഓര്‍മിപ്പിക്കുന്നത് പൊരുതലിന്റെ രാഷ്ട്രീയമാണ്. The fighting Sita and the unyielding Bindu will build: The film Roshak, its character Sita and its actress Bindu Panicker. It reminds us of the politics of struggle.
18.11.22 രാത്രി വാർത്തകൾ
വൈസ് ചാന്‍സലര്‍ നിയമന തര്‍ക്കം കോടതി കയറുകയും ജീവനക്കാര്‍ പ്രതിഷേധസമരം തുടരുകയും ചെയ്യുന്ന സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായി. താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ പ്രതിഷേധ സമരത്തിലാണ്. ഇതുമൂലം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന സര്‍ട്ടിഫിക്കറ്റ് വിതരണം അടക്കമുള്ള നടപടികള്‍ മുടങ്ങിക്കിടക്കുകയാണ്. കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. (യുവതയെ നാടുകടത്തുമോ? – https://youtu.be/NpjDzR02TR4 ) മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം വിഷയമാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് […]
അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം തൃശൂർ കേരളവർമ്മയിൽ
തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം. ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം എന്നാണാവശ്യം .സ്റ്റാഫ് കൗൺസിൽ നടക്കുന്ന ഹാളിൽ ആണ് എസ് എഫ് ഐ പ്രവർത്തകർ അധ്യാപകരെ തടഞ്ഞു വെച്ചത്. ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും വരെ സമരം തുടരുമെന്ന തീരുമാനമാണ് സമരക്കാർ അറിയിച്ചത്. വിദ്യാർത്ഥികൾ സമാധാന പരമായി സമരം നടത്തിയതിനാൽ പോലീസ് ഇടപെട്ടില്ല. പിന്നീട് വിദ്യാർത്ഥികളുമായി പോലീസ് ചർച്ച നടത്തി. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട സമരം […]
തിരുത്തൽ ശക്തിയായി ഗവർണർ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇനി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം എന്ന വിഷയം ഏറ്റെടുക്കും. ദേശീയതലത്തിൽ അടക്കം ഈ വിഷയം ശക്തമായി ഉയർത്തും. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ഗവർണർ പറഞ്ഞു. ഇത് സർക്കാരിന്‍റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
‘കത്ത് ‘ ‘നിയമന’ വിവാദം ,സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.
വിവാദമായി മാറിയ തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ ‘കത്ത്’ വിവാദത്തിലും സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമനങ്ങൾ പാർട്ടി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉടനടി വേണ്ടെന്നാണ് ധാരണ. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി ഇക്കാര്യത്തിൽ പരിശോധന നടത്തുക. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ അടക്കം സി പി എം വിശദമായി പരിശോധിക്കും. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സി പി എം […]
സായാഹ്ന വാര്‍ത്തകള്‍ | 18.11
◾പ്രിയ വര്‍ഗീസിനു യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിയിലെ, റിസര്‍ച്ച് എക്സ്പീരിയന്‍സ് ടീച്ചിംഗ് എക്സ്പീരിയന്‍സ് ആകില്ലെന്ന പരാമര്‍ശം വളരെയധികം അധ്യാപകരെ ബാധിക്കുമെന്നു കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. കോടതി വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. നിയമന വിവാദത്തില്‍ യോഗ്യത സംബന്ധിച്ച് യുജിസിയോടു വ്യക്തത തേടിയിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയിരുന്നു. റാങ്ക് ലിസ്റ്റിലുള്ള മൂന്നു പേരുടെ യോഗ്യത വീണ്ടും പരിശോധിക്കും. വിസി പറഞ്ഞു. സിന്‍ഡിക്കറ്റ് 30 നു ചേരും. ◾മദ്യവില വര്‍ധിപ്പിക്കും. […]
പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കും; ഡി ജി പി
15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി. ബേപ്പൂർ കോസ്റ്റൻ ഇൻസ്പെക്ടർ പി ആർ സുനു ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്നാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുനഃപരിശോധനയിൽ ഉദ്യോഗസ്ഥന്റെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പിരിച്ചു വിടൽ ഉൾപ്പെടെ ലഭിക്കാൻ സാധ്യത. ആഭ്യന്തര സെക്രട്ടറിയാണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.