സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവയ്ക്കുകയാണെന്ന വാര്‍ത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ല. കേന്ദ്രാനുമതി കിട്ടിയാലുടന്‍ പദ്ധതി നടപ്പാക്കും. കേരളത്തിന്റെ അടുത്ത അന്‍പത് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയാണിതെന്നും ഗോവിന്ദന്‍. സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നും പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്നും താന്‍ തുടക്കത്തിലേ പറഞ്ഞിരുന്നെന്നു മെട്രോമാന്‍ ഇ. […]
സിപിഐ ആലപ്പുഴയിലും കാനത്തിന്റെ നിയന്ത്രണം
സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ കെ.ഇ ഇസ്മായില്‍ പക്ഷക്കാരെ പ്രധാന ചുമതലകളില്‍നിന്നു നീക്കി. ഇസ്മായില്‍ പക്ഷ നേതാവ് ജി കൃഷ്ണപ്രസാദിനെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. കൃഷ്ണപ്രസാദ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. മാവേലിക്കര മണ്ഡലം സിപിഐ മുന്‍ സെക്രട്ടറി എസ് സോളമനാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറി. മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശനെ നിലനിര്‍ത്തി. ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പിഎസ്എം ഹുസൈൻ, കിസാൻ സഭ ദേശീയ കൗൺസിൽ അംഗമായ ജോയിക്കുട്ടി ജോസ്, കിസാൻ […]
ഷക്കീലയുടെ ‘നല്ല സമയം ‘
നടി ഷക്കീലയെ അതിഥിയാക്കിയതിന്റെ പേരില്‍ തന്റെ പുതിയ സിനിമ ‘നല്ല സമയ’ത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് പരിപാടിക്ക് കോഴിക്കോട്ടെ ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന വാഗ്ദാനം നിരസിച്ചു. നിശ്ചിത സമയത്ത് ട്രെയ്ലര്‍ ഓണ്‍ലൈന്‍ ആയി ജനങ്ങള്‍ക്കു മുന്നില്‍ എത്തുമെന്നും ഒമര്‍ പറഞ്ഞു. ഷക്കീലയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ വിശദീകരണ വീഡിയോയിലാണ് ഒമര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കോഴിക്കോട് സെമിനാർ ; ശശി തരൂർ നേരിടുന്ന വെല്ലുവിളികൾ
കോണ്‍ഗ്രസില്‍ കുതികാല്‍വെട്ട്. ശശി തരൂരിനെ പങ്കെടുപ്പിച്ചു കോഴിക്കോട് നടത്തുന്ന സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങി. എന്നാല്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പ്രസ്ഥാനം സെമിനാര്‍ ഏറ്റെടുത്തു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്നതാണു സെമിനാര്‍ വിഷയം. ശശി തരൂരിനെ പങ്കെടുപ്പിക്കുന്ന പരിപാടിയില്‍നിന്നു പിന്മാറാന്‍ ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചെന്ന് ആരോപണം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയാലും സെമിനാര്‍ നടക്കുമെന്നു ശശി തരൂര്‍. സെമിനാര്‍ നടത്താന്‍ മറ്റൊരു സംഘാടകര്‍ ഉണ്ട്. തന്നെ ആരും ഭയക്കേണ്ട. തനിക്ക് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മലബാറിലെ പരിപാടികളെച്ചൊല്ലി […]
ഖത്തര്‍ ലോകകപ്പിനു ഇന്നു കിക്കോഫ്.
ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക്. ഖത്തര്‍ ലോകകപ്പിനു ഇന്നു കിക്കോഫ്. പന്ത് ഇനി നിലംതൊടില്ല. ഇനി 29 രാവുകളില്‍ ഫുട്ബോള്‍ കാഴ്ച മാത്രം. ഇന്നു രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നാളെ മൂന്ന് മത്സരങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാലു മല്‍സരങ്ങളുണ്ടാകും. ഉദ്ഘാടനച്ചടങ്ങുകള്‍ രാത്രി 7.30-ന് തുടങ്ങും. ‘ഒത്തൊരുമിച്ച് വരൂ’ എന്ന് അര്‍ഥമുള്ള ഹയ്യാ ഹയ്യാ എന്ന ഗാനമാണ് ഈ ടൂര്‍ണമെന്റിന്റെ തീം സോങ്. എട്ട് ഗ്രൂപ്പുകളുള്ള 32 ടീമുകള്‍ പങ്കെടുക്കുന്ന 64 മത്സരങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ […]
പ്രഭാത വാര്‍ത്തകള്‍ | 20.11
◾ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക്. ഖത്തര്‍ ലോകകപ്പിനു ഇന്നു കിക്കോഫ്. പന്ത് ഇനി നിലംതൊടില്ല. ഇനി 29 രാവുകളില്‍ ഫുട്ബോള്‍ കാഴ്ച മാത്രം. ഇന്നു രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നാളെ മൂന്ന് മത്സരങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാലു മല്‍സരങ്ങളുണ്ടാകും. ഉദ്ഘാടനച്ചടങ്ങുകള്‍ രാത്രി 7.30-ന് തുടങ്ങും. ‘ഒത്തൊരുമിച്ച് വരൂ’ എന്ന് അര്‍ഥമുള്ള ഹയ്യാ ഹയ്യാ എന്ന ഗാനമാണ് ഈ ടൂര്‍ണമെന്റിന്റെ തീം സോങ്. എട്ട് ഗ്രൂപ്പുകളുള്ള 32 ടീമുകള്‍ പങ്കെടുക്കുന്ന 64 മത്സരങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ […]
സാറ്റര്‍ഡേ നൈറ്റിലെ മെലഡി ‘വി ആര്‍ ഓള്‍ ബബിള്‍സ്’
റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച ‘സാറ്റര്‍ഡേ നൈറ്റ്’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. പുതുതലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ആഘോഷ ചിത്രമാണിത്. ‘വി ആര്‍ ഓള്‍ ബബിള്‍സ്’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അബ്രു മനോജ് ആണ്. ജേക്‌സ് ബിജോയിയും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്. സ്റ്റാന്‍ലി എന്ന കഥാപാത്രമായി നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരും […]
പടവെട്ടിലെ ഗാനമെത്തി, ‘പാഞ്ഞ്, പാഞ്ഞ്’
നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയിലെ വ്യത്യസ്തമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു സമീപകാലത്ത് എത്തിയ പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ ഒരുക്കിയ ചിത്രം രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘പാഞ്ഞ്, പാഞ്ഞ്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സി ജെ കുട്ടപ്പന്‍, വേടന്‍, മത്തായി സുനില്‍, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ്. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല […]
ആള്‍ട്ടോ കെ10 സിഎന്‍ജി വേരിയന്റ് എത്തി
അടുത്തിടെ അവതരിപ്പിച്ച മൂന്നാംതലമുറ ആള്‍ട്ടോ കെ10 ബജറ്റ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റ് മാരുതി സുസുക്കി പുറത്തിറക്കി. പുതിയ അള്‍ട്ടോ കെ10 എസ് -സിഎന്‍ജി ഒരൊറ്റ വിഎക്സ്ഐ വേരിയന്റില്‍ ലഭ്യമാണ്. 5,94,500 രൂപയാണ് സിഎന്‍ജി പതിപ്പിന്റെ ദില്ലി എക്സ്-ഷോറൂം വില. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റ് എന്ന ഓപ്ഷനിലൂടെ, മാരുതി സുസുക്കി ആള്‍ട്ടോ കെ10 ന്റെ മൊത്തത്തിലുള്ള മൈലേജ് കൂടുതല്‍ ഗണ്യമായി കുതിച്ചുയര്‍ന്നു. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 33.85 കിലോമീറ്ററാണ് ആള്‍ട്ടോ കെ10 സിഎന്‍ജിക്ക് മാരുതി അവകാശപ്പെടുന്ന […]
പുഴ മറന്ന കഥ
പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളില്‍ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളില്‍ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേര്‍ന്നാല്‍പുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പന്‍, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു മരിച്ചവന്‍ തുടങ്ങിയ കഥകളിലൂടെ ജീവനൊമ്പരങ്ങളാല്‍ നെയ്തെടുത്ത കഥാസമാഹാരം. ‘പുഴ മറന്ന കഥ’. ഉല്ലാസ് കോയിപ്പുറത്ത്. ഗ്രീന്‍ ബുക്‌സ്. വില 95 രൂപ.