Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിൻ മുന്നിൽ ചാടി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിൻ മുന്നിൽ ചാടി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐയ്ക്ക് കേസ് കൈമാറാത്തതിന്‍റെ കാരണങ്ങൾ വ്യക്തമാക്കി കോടതി

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐയ്ക്ക് കേസ് കൈമാറാത്തതിന്‍റെ കാരണങ്ങൾ വ്യക്തമാക്കി കോടതി. സുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറാനാകില്ലെന്നും പരാതിക്കാരിയുടെ ആശങ്കയ്ക്ക് കഴമ്പുണ്ടാകണം സാങ്കൽപികമാകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് അന്വേഷണം വഴിതെറ്റിയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാനായില്ലെന്നും  ഈ സാഹചര്യത്തിൽ കേസ് കൈമാറിയാൽ പൊതുസമൂഹത്തിൽ തെറ്റായ ധാരണ ഉണ്ടാക്കാൻ ഇടയാക്കുമെന്നും ഹർജിക്കാരിക്ക് എതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെപ്പറ്റി പരാതിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിമ്മിന്‍റെ ഭാര്യ നൽകിയ  ഹർജി തള്ളിക്കൊണ്ടുള്ള […]

Posted inബിസിനസ്സ്

ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ അദാനി

ഓഹരി വിപണിയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. 12.5 ബില്യണ്‍ ഡോളറിലധികം (ഏകദേശം 1,09,219 കോടി രൂപ) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമാഹരിക്കാനാണ് പദ്ധതി. 5 ലക്ഷം കോടി രൂപയുടെ (57.16 ബില്യണ്‍ ഡോളര്‍) മൂലധനച്ചെലവിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ധന സമാഹരണം. വര്‍ഷം 2.5 ബില്യണ്‍ ഡോളര്‍ വീതം അഞ്ച് വര്‍ഷം കൊണ്ട് ധന സമാഹരണം നടത്താനാണ് പദ്ധതി. വൈദ്യുതി പ്രക്ഷേപണം, യൂട്ടിലിറ്റികള്‍, ഹരിത ഊര്‍ജ്ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ […]

Posted inവിനോദം

‘ദി പാരഡൈസ്’ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ

2023 ലെ തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രമായ ദസറയ്ക്ക് ശേഷം സംവിധായകന്‍ ശ്രീകാന്ത് ഒഡേല, നടന്‍ നാനി, നിര്‍മ്മാതാവ് സുധാകര്‍ ചെറുകുരി എന്നിവര്‍ ഒന്നിക്കുന്ന രണ്ടമത്തെ ചിത്രമാണ് ‘ദി പാരഡൈസ്’. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ എത്തി. വീഡിയോയില്‍ സിക്‌സ് പാക്ക് ഗെറ്റപ്പില്‍ പുത്തന്‍ മേക്കോവറില്‍ എത്തുന്ന നാനിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ജെഴ്‌സി, ഗ്യാങ്ലീഡര്‍ എന്നീ സിനിമകള്‍ക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം […]

Posted inവിനോദം

പ്രദീപ് രംഗനാഥന്‍ ചിത്രം ‘ഡ്രാഗണ്‍’ നൂറ് കോടി ക്ലബില്‍

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി, പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ ‘ഡ്രാഗണ്‍’ നൂറ് കോടി ക്ലബില്‍. ആഗോളതലത്തിലാണ് ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷന്‍ കടന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21 ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. വെറും 10 ദിവസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ആദ്യ ദിനം മുതല്‍ തന്നെ ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ഡ്രാഗണ്‍ സ്വന്തമാക്കിയിരുന്നത്. 35 […]

Posted inഓട്ടോമോട്ടീവ്

‘ടെറ’ പുത്തന്‍ മോഡലുമായി ഫോക്സ്വാഗണ്‍

എന്‍ട്രി ലെവല്‍ എസ്.യു.വി സെഗ്മെന്റില്‍ പുത്തന്‍ മോഡലുമായി ഫോക്സ്വാഗണ്‍. ആഗോള വിപണിയിലെത്തിക്കുന്നതിന് മുമ്പ് ബ്രസീലിലാണ് വാഹനം അവതരിപ്പിച്ചത്. ടെറ എന്ന പേരില്‍ പോക്കറ്റിനിണങ്ങുന്ന വിലയിലാണ് വാഹനത്തിന്റെ വരവ്. പൂര്‍ണമായും ബ്രസീലില്‍ ഡിസൈന്‍ ചെയ്ത വാഹനത്തിന് 15-20 ലക്ഷം രൂപ വരെയാണ് ബ്രസീലില്‍ വിലയുണ്ടാവുക. ജനപ്രിയ മോഡലുകളായ പോളോയിലടക്കം ഉപയോഗിച്ചിരിക്കുന്ന എം.ക്യൂ.ബി എ0 പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി സബ് 4 മീറ്റര്‍ ശ്രേണിയിലാകും ടെറ ലഭ്യമാകുന്നത്. ഇതോടെ വാഹനത്തിന്റെ വില 10 ലക്ഷത്തില്‍ താഴെയെത്തുമെന്നാണ് […]

Posted inപുസ്തകങ്ങൾ

നെയ്ത്തുകാരന്‍

ചരിത്ര സമ്പന്നത നിറഞ്ഞ മണ്ണിനെ പശ്ചാത്തലമാക്കി പറയുന്ന ബാലനോ വലാണ് ‘നെയ്ത്തുകാരന്‍’. ചേന്ദമംഗലത്തിന്റെ ഹൃദയതാളമായ കൈത്തറിയുടെ പകിട്ട് ഈ നോവലിനുണ്ട്. കൈത്തറിപാവുകള്‍ക്ക് നിറം പകരുന്ന പോലെ ഈ കഥ വായനക്കാരുടെ മനസ്സില്‍ അനുഭൂതിയുടെ ഉത്സവം തീര്‍ക്കും. ‘നെയ്ത്തുകാരന്‍’. അജിത് കുമാര്‍ ഗോതുരുത്ത്. ടെല്‍ബ്രയ്ന്‍ ബുക്‌സ്. വില 95 രൂപ.

Posted inആരോഗ്യം

പ്രോട്ടീന്‍ കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകും

പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും ആവശ്യമായ ഒന്നാണ് പ്രോട്ടീന്‍. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ ഇല്ലെങ്കില്‍ പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പ്രോട്ടീന്‍ ഇല്ലെങ്കില്‍ മസില്‍ കുറവിലേക്ക് ശരീരം പോവുകയും ചെയ്യും. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും സാധ്യതയുണ്ട്. പ്രോട്ടീന്‍ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയാനും മധുരത്തോടും ജങ്ക് ഭക്ഷണങ്ങളോടും ആസക്തി കൂടാനും കാരണമാകും. പ്രോട്ടീന്‍ കുറയുമ്പോള്‍ അത് നഖത്തിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കുകയും നഖം പൊട്ടാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ  സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാക്ഷികൾ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി സാക്ഷികൾ പറയുന്നു. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നിൽക്കുമെന്നും കോടതിയിൽ എത്തിയ സാക്ഷികൾ വ്യക്തമാക്കി. അതേസമയം കേസിൽ രണ്ടു സാക്ഷികളെ കൂടി പൊലീസ് കണ്ടെത്തി. ഇതിൽ ദൃക്‌സാക്ഷിയുണ്ടെന്ന സൂചനയുണ്ട്. കൊലപാതകത്തിനു ശേഷം പ്രദേശത്ത് നിന്ന് കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോഴാണ് ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയന്നാണ് പൊലീസിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരള പിഎസ്‌സി രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി

കേരള പബ്ലിക് സർവീസ് കമ്മീഷൻ രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പിഎസ്‌സി മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2.75 ലക്ഷം നിയമനങ്ങൾ എട്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പി എസ് സി വഴി നടന്നുവെന്നും നിയമനങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പിഎസ്‌സിയുടെ മികച്ച പ്രവർത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിഎസ്‌സിക്കെതിരെ വ്യാജ വാർത്തകൾ വരുന്നുണ്ടെന്നും  2021-24 ജനുവരി 1 മുതൽ ജൂൺ വരെ 573 പരീക്ഷകളാണ് പി എസ് […]