Posted inവിനോദം

‘വിലായത്ത് ബുദ്ധ’ ചിത്രീകരണം പൂര്‍ത്തിയായി

ജി. ആര്‍ ഇന്ദുഗോപന്റെ നോവലായ ‘വിലായത്ത് ബുദ്ധ’ സിനിമയാവുന്നു എന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ സിനിമലോകം വളരെ പ്രതീക്ഷയിലാണ്. വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അന്തരിച്ച സംവിധായകന്‍ സച്ചി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘രണ്ടുവര്‍ഷം, ഏറെ പരിക്കുകള്‍. ഒടുവില്‍ ഡബിള്‍ മോഹനന് ഫൈനല്‍ റാപ്പായിരിക്കുന്നു’ എന്ന കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ […]

Posted inവിനോദം

‘വിടാമുയര്‍ച്ചി’ ഒടിടിയില്‍, പുതിയ ടീസര്‍

മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് നായകനായി എത്തിയ ചിത്രമാണ് ‘വിടാമുയര്‍ച്ചി’. ചിത്രത്തിന്റെ പുതിയൊരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആഗോളതലത്തില്‍ 136 കോടി നേടിയ ചിത്രം റിലീസ് ചെയ്ത് വെറും 26 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും. ഏകദേശം 300 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയ സിനിമ ആണെങ്കിലും പ്രതീക്ഷിച്ച വിജയം […]

Posted inഓട്ടോമോട്ടീവ്

വില്‍പനയില്‍ ഹ്യുണ്ടായിയെ മറികടന്ന് മഹീന്ദ്ര

ഹ്യുണ്ടായിയെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായി മഹീന്ദ്ര & മഹീന്ദ്ര. ഫെബ്രുവരിയിലെ വാഹന വില്‍പ്പനയിലാണ് മഹീന്ദ്ര വലിയ മുന്നേറ്റം കാഴ്ചവെച്ചത്. 83,702 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ കമ്പനിയുടെ മൊത്തം വാഹന വില്‍പ്പന. 15 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. എസ്യുവി വിഭാഗത്തില്‍ ആഭ്യന്തര വിപണിയില്‍ 50,420 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2024 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനം വര്‍ധന. മഹീന്ദ്രയുടെ എസ്യുവി വില്‍പ്പന ആറ് മാസത്തിനുള്ളില്‍ ഇത് നാലാം തവണയാണ് 50,000 യൂണിറ്റ് മറികടക്കുന്നത്. […]

Posted inപുസ്തകങ്ങൾ

പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം

കലയും ജീവിതവും ഇഴുകിച്ചേര്‍ന്ന ഒരുത്സവത്തിലെന്ന പോലെ കനമുക്ക് ഷിബു ചക്രവര്‍ത്തിയുടെ അനുഭവങ്ങളില്‍ പങ്കു ചേരാം. എന്താണു ജീവിതം? എല്ലാ തൃഷ്ണകളില്‍നിന്നുമൊഴിഞ്ഞ് സ്ഥിത പ്രജ്ഞത്വത്തോടെ സുഖദുഃഖങ്ങളെ ഒരേ മനസ്സോടെ കണ്ട് സ്വന്തം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതോ? അതോ ഒരു അഗാധഗര്‍ത്തത്തിന്റെ വക്കില്‍നിന്നുള്ള ഉന്മാദനൃത്തമോ? ജീവിതത്തെ കലയും കലയെ ജീവിതവുമാക്കുന്ന ഒരാളുടെ അനുഭവങ്ങളറിയുമ്പോള്‍ ഇങ്ങനെ ചില ചോദ്യങ്ങള്‍ നാം സ്വയം ചോദിച്ചു എന്നുവരാം. ഒരുപക്ഷേ ഉത്തരം കിട്ടിയില്ലെങ്കില്‍പ്പോലും നമുക്കവ അവഗണിക്കാനാവില്ല. തുറന്ന മനസ്സോടെ തെളിച്ചമുള്ള ഭാഷയില്‍ അനുഭവങ്ങളെ വെളിപ്പെ ടുത്തുന്ന ഈ […]

Posted inആരോഗ്യം

ഇയര്‍ഫോണ്‍ ഉപയോഗം കേള്‍വി ശക്തി തകരാറിലാക്കും

മാര്‍ച്ച് മൂന്ന് ലോക കേള്‍വി ദിനം. ആഗോളതലത്തില്‍ ഇയര്‍ഫോണുകള്‍ അല്ലെങ്കില്‍ ഹെഡ്‌ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഇത് പലപ്പോഴും നമ്മള്‍ ഗൗരവമായി എടുക്കാറില്ല. ദീര്‍ഘനേരമുള്ള ഇയര്‍ഫോണ്‍ ഉപയോഗം സെന്‍സറിനറല്‍ ശ്രവണ നഷ്ടം അതായത് പൂര്‍ണമായും കേള്‍വി ശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. കൂടാതെ അമിതമായി ശബ്ദം കേള്‍ക്കുന്നത് ചെവിക്കുള്ളില്‍ വാക്‌സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം. അനുയോജ്യമല്ലാത്ത ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിക്കുള്ളില്‍ വേദന, ചൊറിച്ചില്‍ എന്നിവയ്ക്കും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടിന്നിടസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യൂട്യൂബ് ചാനലുകൾക്കെതിരെ നവീൻ ബാബുവിന്റെ മകൾ

അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിന്റെ മകൾ. ഓൺലൈൻ മാധ്യമങ്ങൾ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നുവെന്നും കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരനാണ് എന്നാൽ അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. പൊലീസിൽ നിന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശാവർക്കർമാരുടെ സമരത്തിന് പിന്നിലുള്ളവരെ സിപിഎം തുറന്ന് കാണിക്കുമെന്ന് എം.വി. ഗോവിന്ദൻ

ആശാവർക്കർമാരുടെ സമരത്തിന് പിന്നിൽ എസ്യുസിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. സുരേഷ് ഗോപി സമരത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ന്യായമായ ഒരു സമരത്തിനും സിപിഎം എതിരല്ലെന്നും കുടയല്ല കേന്ദ്രത്തിൽ നിന്ന് കാശാണ് വാങ്ങിക്കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ വീണ്ടും ആരോപണവുമായി ഷമ മൊഹമ്മദ്

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടുള്ള വിവാദ എക്സ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും രോഹിത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ്. കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്‍റെ നിലപാടെന്നും ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശ‌ർമ്മ തടി അൽപം കൂടുതലാണെന്ന് തനിക്ക് തോന്നിയെന്നും അത് തുറന്നു പറ‌ഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് തന്നെ ആക്രമിക്കുന്നതെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബം നൽകിയ ഹർജി ഹൈക്കോടതി തള്ളി. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാൽ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്

പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങൾ പുറത്ത്. ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നുവെന്നും അത് ബൈജു കണ്ടെത്തുകയും വാട്സാപ്പ് ചാറ്റിൽ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും പ്രതി മൊഴി നൽകി. തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടാവുകയും അക്രമം ഭയന്ന് വൈഷ്ണ, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയും അവിടെ വെച്ച് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തുകയുമാണുണ്ടായത്.