ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടുള്ള വിവാദ എക്സ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും രോഹിത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ്. കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎൻഐക്ക് നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാടെന്നും ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശർമ്മ തടി അൽപം കൂടുതലാണെന്ന് തനിക്ക് തോന്നിയെന്നും അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് തന്നെ ആക്രമിക്കുന്നതെന്നും ഷമ പറഞ്ഞു.
വിവാദ പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ വീണ്ടും ആരോപണവുമായി ഷമ മൊഹമ്മദ്
