ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരിവാര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാര്‍ ഒരുങ്ങുന്നതെന്ന് ട്രൈലറില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ അടുത്ത് കണ്ട് വരുന്ന വയലന്‍സ് വാര്‍ത്തകളില്‍ നിന്നും വയലന്‍സ് സിനിമകളില്‍ നിന്നും ഒരു വലിയ മോചനം പരിവാര്‍ എന്ന കോമഡി […]
ആറ് എയര്‍ബാഗ് സുരക്ഷയുമായി ഓള്‍ട്ടോ കെ10
മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഓള്‍ട്ടോ കെ10 എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗ് സുരക്ഷയുമായാണ് ഇറങ്ങുക. ഇതോടെ ഓള്‍ട്ടോ കെ10ന്റെ വില 4.23 ലക്ഷം മുതല്‍ 6.21 ലക്ഷം രൂപ വരെയായിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍ എത്തിയതോടെ 6,000 മുതല്‍ 16,000 രൂപയുടെ വരെ വര്‍ധനവാണ് ഓള്‍ട്ടോ കെ10ന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. അടിസ്ഥാന എല്‍എക്സ്ഐ വകഭേദത്തിനും എല്‍എക്സ്ഐ സിഎന്‍ജി മോഡലിനും 6000 രൂപയുടെ വര്‍ധനവുണ്ടായി. അതേസമയം വിഎക്സ്ഐ+, വിഎക്സ്ഐ+ എഎംടി വകഭേദങ്ങള്‍ക്ക് 10,000 രൂപയും വിഎക്സ്ഐ, വിഎക്സ്ഐ […]
നെല്ലിയാമ്പതിയിലേയ്‌ക്കൊരു ബുള്ളറ്റ് യാത്ര
ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മലയാളികളുടെ യാത്രാ ആഭിമുഖ്യം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. ജീവിതം അന്നന്ന് ആസ്വദിക്കുക എന്നതാണ് ഇപ്പോള്‍ മനുഷ്യരുടെ കാഴ്ച്ചപ്പാട്. കോവിഡ് കാലത്തെ അടച്ചിരുപ്പ് ആളുകളുടെ കാഴ്ച്ചപ്പാട് മാറ്റിമറിച്ചു. ചെറിയ ചെറിയ യാത്രകള്‍ക്ക് യാത്രാ കൈ പുസ്തകങ്ങള്‍ ആവശ്യമാണ്. അനിഷിന്റെ നെല്ലിയാമ്പതി പുസ്തകം പ്രസക്തമാവുന്നത് ഈയൊരു സാഹചര്യത്തിലാണ്. കൊല്ലങ്കോട്ടുനിന്ന് പുറപ്പെട്ട യാത്ര നെല്ലിയാമ്പതിയിലെ മലമുഴക്കി വേഴാമ്പലില്‍ അവസാനിക്കുന്നു. ‘നെല്ലിയാമ്പതിയിലേയ്‌ക്കൊരു ബുള്ളറ്റ് യാത്ര’. അനിഷ്.എ. ടെല്‍ബ്രെയ്ന്‍ ബുക്‌സ്. വില 104 രൂപ.
ഗില്ലന്‍ ബാരി സിന്‍ഡ്രോം പ്രധാന ലക്ഷണങ്ങള്‍
ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ച് രണ്ടു മരണങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രം ബാധിക്കുന്ന അപൂര്‍വരോഗമായാണ് ഇതിനെ കണക്കാക്കുന്നത്. ദീര്‍ഘ കാല ചികില്‍സ വഴി രോഗമുക്തി ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ ചിലരില്‍ ഈ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. ശരീരത്തിന്റെ […]
വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി
വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെ ആണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു.പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം.പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്.വന്യജീവികളുടെയും ആദിവാസിള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണം.പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.
ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് സർക്കാരിനെതിരേയും മന്ത്രി വീണ ജോർജിനെതിരേയും ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് സർക്കാരിനെതിരേയും മന്ത്രി വീണ ജോർജിനെതിരേയും ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആശ വർക്കർമാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങി. എൽഡിഎഫിൻ്റെ പ്രകടനപത്രികയിൽ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും
മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം.
താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ
താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർത്ഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി. പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്.
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 4, ചൊവ്വ
◾https://dailynewslive.in/ സംസ്ഥാനത്തെ ലഹരി വിരുദ്ധ പോരാട്ടത്തിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നു. സംസ്ഥാനത്ത് ലഹരി ഉപയോഗവും അക്രമങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയവിയോജിപ്പു മറന്ന് ഒന്നിച്ച് പ്രതിരോധം തീര്‍ക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകുന്നത്. സാമൂഹികവിപത്തിനെതിരേ ഒന്നിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നടപടികളിലെ വീഴ്ചയും വിയോജിപ്പും ചര്‍ച്ചയില്‍ പ്രകടിപ്പിച്ചെങ്കിലും ലഹരിക്കെതിരേ കര്‍മപദ്ധതി തയ്യാറാക്കി സര്‍ക്കാരിറങ്ങിയാല്‍ ഒപ്പംനില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉറപ്പ് നല്‍കി. ◾https://dailynewslive.in/ സമീപ കാല സംഭവങ്ങള്‍ അതീവ ഗൗരവതരമാണെന്നും പല മുഖങ്ങളും പല തലങ്ങളും ഉള്ള […]
രാത്രി വാർത്തകൾ
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനം തടയാൻ കൈക്കൊണ്ട […]
