Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 27, ചൊവ്വാഴ്ച

◾https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ. വിവിധ ജില്ലകളിലുള്ള 9 പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ വര്‍ധന, പവന് 71,960 രൂപ!

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,995 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 71,960 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,385 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപ. സംസ്ഥാനത്ത് പവന് 73,040 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില. പവന് 68,880 രൂപ വരെ താഴ്ന്നിരുന്നു. ആഗോള വ്യാപാര സൂചനകളും […]

Posted inടെക്നോളജി

നിയോ 10 മോഡല്‍ പുറത്തിറക്കി ഐക്യൂഒഒ

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്- റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കണ്ണുവെച്ച് ഐക്യൂഒഒ നിയോ 10 എന്ന മോഡലാണ് ലോഞ്ച് ചെയ്തത്. സ്‌നാപ്ഡ്രാഗണ്‍ 8 െജെന്‍ 4 ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുക. ഗെയിമിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഉയര്‍ന്ന റിഫ്രഷ് റേറ്റോടു കൂടിയ സ്‌ക്രീനും വലിയ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററിയുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 8 ജിബി + 128 ജിബി വേരിയന്റിന് 31,999 രൂപ മുതലാണ് വില […]

Posted inവിനോദം

ധനുഷ് ചിത്രം ‘കുബേര’ ട്രെയിലര്‍

ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കുബേര’ ട്രെയിലര്‍ എത്തി. ‘ഹാപ്പി ഡെയ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖര്‍ കമ്മുലയാണ് സംവിധാനം. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. രണ്ട് ഗെറ്റപ്പില്‍ ധനുഷ് എത്തുന്ന ചിത്രം ഒരു ഇന്റെന്‍സ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യന്‍ പെട്ടന്നൊരു സാഹചര്യത്തില്‍ കോടീശ്വരനായി മാറുന്നതാണ് കഥ. ‘മേഡ് ഇന്‍ ഹെവന്‍’, ‘സഞ്ജു’, ‘പദ്മാവത്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം […]

Posted inവിനോദം

വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘ക്രഷാണേ’ ഗാനമെത്തി

സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ക്രഷാണേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ചിത്രം ടി ജെ പ്രൊഡക്ഷന്‍സ്, നെട്ടൂരാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് […]

Posted inഓട്ടോമോട്ടീവ്

ഗോള്‍ഫ് ജി ടി ഐ ഇന്ത്യയില്‍ പുറത്തിറക്കി

വാഹന പ്രേമികള്‍ കാത്തിരുന്ന ഗോള്‍ഫ് ജി ടി ഐ യെ ഇന്ത്യയില്‍ പുറത്തിറക്കി ഫോക്സ്വാഗന്‍. 52.99 ലക്ഷമാണ് പുത്തന്‍ കാറിന്റെ വില. ഇതോടെ നിലവില്‍ ഇന്ത്യയില്‍ വില്‍പനയിലുള്ള ഫോക്സ്വാഗന്റെ ഏറ്റവും വിലകൂടിയ മോഡലായി ഗോള്‍ഫ് ജി ടി ഐ .വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വാഹനത്തിന് വലിയ ഡിമാന്‍ഡായിരുന്നു. മെയ് 5 നാണ് ഓണ്‍ലൈന്‍ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. സിബിയു ആയി ഇന്ത്യയിലെത്തിക്കുന്ന ഗോള്‍ഫ് ജി ടി ഐ യുടെ ആദ്യ ബാച്ചില്‍ 150 വാഹനങ്ങളാണ് […]

Posted inപുസ്തകങ്ങൾ

നന്മമരങ്ങള്‍

അപ്രിയസത്യങ്ങളുടെ ഉണര്‍ത്തുപാട്ടുകളും ഗാര്‍ഹികചരിതങ്ങളും നാടിന്റെ മനോഹാരിതയും തെളിവാര്‍ന്ന ശൈലിയില്‍ വരച്ചിടുന്നവയാണ് ഹരിപ്പാട് ഭാസ്‌കരന്‍ നായരുടെ കവിതകള്‍. പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന ഈ കവിതകള്‍, സ്വന്തം മണ്ണില്‍ കാലുറപ്പിച്ചു നിന്ന് ഭാവിയെ നോക്കിക്കാണുന്നവയാണ്. മോഹവും മോഹഭംഗങ്ങളും ധര്‍മ്മസങ്കടങ്ങളും ഭക്തിയും ഇതള്‍ വിടര്‍ത്തുന്ന കാവ്യലോകം. ‘നന്മമരങ്ങള്‍’. ഹരിപ്പാട് ഭാസ്‌കരന്‍ നായര്‍. മാതൃഭൂമി ബുക്‌സ്. വില 306 രൂപ.

Posted inആരോഗ്യം

വേഗത്തിലുള്ള നടത്തം മികച്ച ഫിറ്റ്‌നസിന് സഹായിക്കും

പതിവായി രാവിലെ നടക്കുന്നത് ശാരീരികവും മാനസികവുമായും ഗുണം ചെയ്യും. നടത്തം നിങ്ങളുടെ ഹൃദയാരോഗ്യം, ശരീരഭാരം നിയന്ത്രിക്കല്‍, പേശികളുടെയും അസ്ഥികളുടെയും ബലം മെച്ചപ്പെടുത്തല്‍, സന്ധി വേദന ശമിപ്പിക്കല്‍, മെച്ചപ്പെട്ട സ്റ്റാമിന, വഴക്കം എന്നിവ മെച്ചപ്പെടുത്തും. മാത്രമല്ല, സമ്മര്‍ദം കുറയ്ല്‍, മെച്ചപ്പെട്ട മാനസികാവസ്ഥ, മെച്ചപ്പെട്ട വൈജ്ഞാനിക പ്രവര്‍ത്തനം, മികച്ച ഉറക്കം എന്നിവയ്ക്കും ഗുണകരമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. കുറഞ്ഞത് 30 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം മികച്ച ഫിറ്റ്‌നസിന് സഹായിക്കും. ഇത് ഒറ്റനേരം ചെയ്യണമെന്നില്ല. ദിവസത്തില്‍ 15 അല്ലെങ്കില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടൻ ഉണ്ണി മുകുന്ദന്‍റെ മാനേജർ നൽകിയ പരാതി അന്വേഷിക്കാൻ ഫെഫ്കയുടെ തീരുമാനം

നടന്‍ ഉണ്ണി മുകുന്ദന്‍റെ മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ ചുമതലപ്പെടുത്തി. ഈ പരിശോധനയ്ക്ക് ശേഷം തുടർനടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. അതോടൊപ്പം മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തു.